ദുബൈ: യുഎഇയില്‍ ശനിയാഴ്ച സ്ഥിരീകരിച്ചത് 705 കോവിഡ് കേസുകള്‍. 494 പേര്‍ രോഗമുക്തരായതായും ഒരാള്‍ മരിച്ചതായും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 82333 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
494 പേര്‍ കൂടി രോഗമുക്തരായതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 63652 ആയി ഉയര്‍ന്നു. 388 ആണ് ആകെ മരണനിരക്ക്.

ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ആലോചനയുണ്ട്. രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് ദുരന്തര നിവാരണ അതോറ്റി വക്താവ് ഡോ. സൈഫ് അല്‍ ദഹേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദേശീയ ശുചീകരണ യജ്ഞവും രാത്രി യാത്രാ നിരോധവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണവും രാജ്യത്ത് ത്വരിതഗതിയില്‍ മുമ്പോട്ടു പോകുകയാണ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 31,000 പേര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കെടുത്തു. 115 രാഷ്ട്രങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് ചൈനീസ് മരുു കമ്പനിയുമായി സഹകരിച്ച് അബുദാബി ആസ്ഥാനമായ ജി 42 ഹെല്‍ത്ത് കെയറും അബുദാബി ആരോഗ്യവകുപ്പും സംഘടിപ്പിക്കു പരീക്ഷണത്തിന്റെ ഭാഗമായത്.