Connect with us

Culture

മദ്യനയത്തിനെതിരെ 15ന് ബഹുജന കൂട്ടായ്മ; യു.ഡി.എഫ് പ്രക്ഷോഭത്തിന്

Published

on

തിരുവനന്തപുരം: മദ്യ ലോബികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് മദ്യം ഒഴുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മദ്യനയം നിലവില്‍ വരുന്ന ജുലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലകലക്ടറേറ്റുകളിലേക്കും യു.ഡി.എഫ് ബഹുജനമാര്‍ച്ച് നടത്തും.

മദ്യനയത്തിനും കന്നുകാലി കശാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഈ മാസം 15ന് 140 മണ്ഡലങ്ങളിലും രാവിലെ 10ന് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. മദ്യം ഒഴുക്കാനുള്ള പുതിയ നയം കേരളത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും മദ്യമുതലാളിമാരുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും തമ്മില്‍ തെരുവില്‍ നടത്തുന്ന ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്തതായി നേതൃയോഗം വിലയിരുത്തി. ഇരു പാര്‍ട്ടികളും പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം തല്ലിത്തകര്‍ക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പൊലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു. രണ്ട് കൂട്ടരും ആയുധം താഴെവച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജി.എസ്.സി നടപ്പാക്കുമ്പോള്‍ ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമോയെന്ന ആശങ്ക പങ്കുവെച്ച യോഗം, ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോട്ടറിക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ട് മാത്രം കാര്യമില്ല. സാന്റിയാഗോ മാര്‍ട്ടിന്‍ പോലെയുള്ള വന്‍കിട ലോട്ടറി മാഫിയകള്‍ സംസ്ഥാനത്ത് കടന്നു വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഏഴുമാസമായി വേതന കുടിശിക നല്‍കാത്തതില്‍ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും കൊല്ലത്ത് കെ.മുരളീധരന്‍, എ.എ.അസീസ് എന്നിവരും പത്തനംതിട്ടയില്‍ വര്‍ഗീസ് ജോര്‍ജും ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കും. ആലപ്പുഴ- ജി.ദേവരാജന്‍, ഇടുക്കി-അനൂപ് ജേക്കബ്, എറണാകുളം- വി.ഡി.സതീശന്‍, കോട്ടയം- ഉമ്മന്‍ചാണ്ടി, തൃശൂര്‍- പി.പി.തങ്കച്ചന്‍, പാലക്കാട്-കെ.പി.എ.മജീദ്, മലപ്പുറം-പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട്-ഇ.ടി.മുഹമ്മദ്ബഷീര്‍, വയനാട്-ജോണി നെല്ലൂര്‍, കണ്ണൂര്‍-എം.കെ മുനീര്‍, കാസര്‍കോട്-കെ.സി.ജോസഫ് എന്നിവരാണ് മറ്റ് ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കുന്നത്.

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending