X

ഇസ്രാഈല്‍ തടവറയിലെ സമരം; യു.എന്‍ വിശദീകരണം തേടി

യുഎന്‍: ഇസ്രാഈല്‍ ജയിലില്‍ നിരാഹാരം നടത്തുന്ന ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യനിലയില്‍ യുഎന്നിന് ആശങ്ക. സംഭവത്തില്‍ യുഎന്‍ ഇസ്രാഈലിനോട് വിശദീകരണം തേടി. നൂറോളം പേരാണ് ഇസ്രാഈലിലെ വിവിധ ജയിലില്‍ നിരാഹാരത്തില്‍ കഴിയുന്നത്. സമരം 40 ദിനങ്ങള്‍ പിന്നിട്ടു. ഓരോ ദിവസവും തടവറക്കാരുടെ ആരോഗ്യനില മോശമായി വരുന്നതായി വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്.
തടവറയില്‍ കഴിയുന്നവരെങ്കിലും അവരുടെ ആരോഗ്യനില കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. തടവറയില്‍ കഴിയുന്നവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഇസ്രാഈലിലെ ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് ഇക്കാര്യത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ പറഞ്ഞു.
ഇസ്രാഈലിലെ ജയിലില്‍ 6500 ഫലസ്തീന്‍ തടവുകാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരെ കൂടാതെ ഭരണകൂടത്തില്‍ ഉള്‍പ്പെട്ട 500 പേരെയും തടങ്കലിലാക്കിയിട്ടുണ്ട്. രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭരണകൂടവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കോടതിയില്‍ ഹാജരാക്കുകയോ വിട്ടയക്കുകയോ ചെയ്യാറില്ല. പലരുടെയും തടങ്കല്‍ നീട്ടുന്നതായും പരാതിയുണ്ട്. ജറുസലേം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം പുറത്തു വിട്ടത്.

chandrika: