Connect with us

GULF

ഉനൈസാ കെഎംസിസി ബദായ ഏരിയ കമ്മിറ്റി പുനസംഘാടനവും സാമൂഹ്യ സുരക്ഷാ കോർഡിനേറ്ററെ അനുമോധനവും നടത്തി

Published

on

ഉനൈസാ മുന്നൂറോളം കിലോമീറ്റർ പരിധിയിൽ പ്രവിശാലമായി പ്രവർത്തന മേഖലയുള്ള എട്ടു ഏരിയ കമ്മിറ്റികൾ ഉൾകൊള്ളുന്ന ഉനൈസാ കെഎംസിസി സെൻട്രൽ കമ്മിറ്റിയിലെ ഒരു ഏരിയകമ്മിറ്റിയായ ബദായഏരിയ കമ്മിറ്റി ബദായയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ചാണ് പുനസംഘാടനം നടത്തിയത്

മുഹമ്മദ്‌ യസ്സഹ് മോന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തിൽ അൻസാർ സ്വാഗതവും താഹിർ സാഹിബ്‌ അധ്യക്ഷതവഹിച്ച് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .

സെൻട്രൽ കമ്മിറ്റി സെക്രട്ടറി സയ്യിദ് സുഹൈൽ ഉത്ഘാടനം നിർവഹിച്ചു. മുഖ്യ പ്രഭാഷണം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട സംസാരിച്ചു.

ഉനൈസാ സെൻട്രൽ കമ്മിറ്റി നടത്തുകൊണ്ടിരിക്കുന്ന ജീവകാരുണ്ണ്യ പ്രവർത്തങ്ങളെ കുറിച്ച് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനർ ഷെക്കീർ ഗുരുവായൂർ വിശദീകരിച്ചു.

ബദായ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്- അൻസാർ തെന്നാടൻ,
വൈസ് പ്രസിഡൻ്റ് – ജാഫർ വളാഞ്ചേരി, ഷിഹാബ് പത്തനംതിട്ട, സെയ്ത് എന്നവരേയും,
ജനറൽ സെക്രട്ടറി-ഷാജഹാൻ തൃശൂർ,
വർക്കിങ്ങ് സെക്രട്ടറി- സാബിക്ക്,
ജോ. സെക്രട്ടറി- അഫ്സൽ, ഷാജഹാൻ,
ട്രഷറർ: ഷിഹാബ് ഷാഫി എന്നിവരേയും തിരഞ്ഞെടുത്തു,

സൗദി കെഎംസിസി നാഷ്ണൽ കമ്മിറ്റിയുടെ 2024 ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ബദായ ഏരിയ കമ്മിറ്റി കോർഡിനേറ്റർക്കുള്ള കേരള മുസ്ലിം ട്രസ്‌റ്റിന്റെ അനുമോദന പത്രം താഹിറിനു നൽകി സെൻട്രൽ കമ്മിറ്റി നേതാക്കൾ ആദരിച്ചു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യാക്കൂബ് കൂരാട്, ലേഡീസ് മാർക്കറ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് യൂസഫ് കോണിക്കഴി,ടൗൺ ഏരിയാ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പെരുമണ്ണ, ഖുറൈമാൻ സലഹിയ ഏരിയ കമ്മിറ്റി സെക്രട്ടറി നസീർ കൊല്ലയിൽ,ഫിറോസ് അൽറാസ്സ് എന്നിവർ ആശംസയും അൻസാർ തെന്നാടൻ നന്ദിയും പറഞ്ഞു

FOREIGN

സഊദിയിൽ വാഹനാപകടം തൃശൂർ സ്വദേശി മരണപ്പെട്ടു

മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽപെട്ട് പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമ്മാം-ജുബൈൽ റോഡിൽ റസ്തന്നൂറ എക്സിറ്റ് കഴിഞ്ഞ ഉടനെ
ചെക്ക് പോയിൻ്റിന് സമീപമാണ് അപകടമുണ്ടായത്. മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മനോജ് മേനോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം സുരേഷ് ആസ്പത്രി വിട്ടു. ഔദ്യോഗിക ആവശ്യാർഥമുള്ള യാത്രയിലായിരുന്നു ഇരുവരും.
കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരാണ് മരണപ്പെട്ട മനോജ് മേനോൻ. അഞ്ചുവർഷത്തിലേറെയായി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് മേനോൻ നേരത്തെ ഖത്തറിലും പ്രവാസിയായിരുന്നു.

ഭാര്യ: ഗോപിക മേനോൻ. മകൻ:അഭയ് മേനോൻ. മരണ വിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഖത്വീഫ് സെൻട്രൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു.

Continue Reading

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

Trending