മുംബൈ: വധുവിന് താലി ചാര്‍ത്തുന്നതിന് തൊട്ടു മുമ്പ് അധോലോക സംഘത്തിലെ അംഗത്തെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ട അംഗമായ മന്ദാര്‍ ബോര്‍ക്കറെയാണ് വിവാഹ പന്തലില്‍ നിന്ന് പിടിയിലായത്. ഉജ്ജയിനിലാണ് സംഭവം.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ ഒരുങ്ങുകയായിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളെ മുമ്പും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മന്ദാര്‍ മുങ്ങുകയായിരുന്നു. ബോറിവ്‌ലി സ്വദേശിയായ മന്ദാര്‍ ബോര്‍ക്കര്‍ ഉജ്ജയിനിയിലെ കേബിള്‍ ഓപ്പറേറ്റര്‍ കൂടിയാണ്.

പ്രതിയെ കുറിച്ച് വിവരങ്ങള്‍ മുംബൈ പൊലീസ നേരത്തെ ഇന്‍ഡോറിലെ മഹാകാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. ഇവരുടെ പ്രതികളുടെ വാസ സ്ഥലവും മറ്റും കണ്ടെത്തി വിവരങ്ങള്‍ മുംബൈ പൊലീസിന് കൈമാറിയത്. അധോലോക നേതാവായ ഗുരുസത്തമിന് വേണ്ടിയും ഇയാള്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.