kerala
സി.പി.എമ്മിന് അപ്രതീക്ഷിത ഷോക്ക്; വീണത് പാര്‍ട്ടിയിലെ പ്രമുഖന്
അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിനിടെ വിവാദങ്ങളുടെ ശനിദശയില്‍ നട്ടംതിരിഞ്ഞ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മന്ത്രി സജി ചെറിയാന് പടിയിറങ്ങുമ്പോള്‍ സി.പി.എമ്മിനിത് അപ്രതീക്ഷിത ഷോക്ക്.
അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിനിടെ വിവാദങ്ങളുടെ ശനിദശയില്‍ നട്ടംതിരിഞ്ഞ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മന്ത്രി സജി ചെറിയാന് പടിയിറങ്ങുമ്പോള്‍ സി.പി.എമ്മിനിത് അപ്രതീക്ഷിത ഷോക്ക്. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പിണറായിയിലേക്ക് തിരിഞ്ഞപ്പോഴും ആരും പ്രതീക്ഷിക്കാത്ത ഒരു മന്ത്രിക്കാണ് കസേര നഷ്ടമായത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍, ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടു നടന്ന അന്തര്‍ദേശീയ ഇടപാടുകള്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണം എന്നിങ്ങനെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സജി ചെറിയാന് കുടുങ്ങിയത്.
പത്തനംതിട്ടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം മന്ത്രിയുടെ രാജിയിലെത്തിക്കുമെന്ന് ഇന്നലെ വൈകിട്ടുവരെ സി.പി.എം കേന്ദ്രങ്ങള്‍ പോലും കരുതിയില്ല. എന്നാല്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞാല്‍ രാജ്യത്തെ നിയമസംവിധാനമനുസരിച്ച് എത്രത്തോളം ഗുരുതരമായ കുറ്റമാണെന്നു കൂടി വ്യക്തമാകുന്നതായിരുന്നു സജി ചെറിയാന്റെ രാജി. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഭരണഘടനയെന്ന പരാമര്‍ശമാണ് പ്രധാനമായും അദ്ദേഹത്തിന് തിരിച്ചടിയായത്. നാക്കു പിഴയെന്ന വിശദീകരണം കൊണ്ട് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിയിലേക്ക് നീങ്ങിയത്. സജി ചെറിയാന് രാജിവെക്കുമ്പോള്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളിലൊരാള്‍ക്കാണ് അടിപതറിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസക്കിനും ശേഷം സി.പി.എമ്മിന്റെ മുഖമായി മാറിയ സജി ചെറിയാന്റെ വീഴ്ച രാഷ്ട്രീയമായും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.
ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ ടി.ടി ചെറിയാന്റെയും പുന്തല ഗവണ്മെന്റ് യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസായിരുന്ന ശോശാമ്മ ചെറിയാന്റെയും മകനാണ് സജി ചെറിയാന്. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ സര്‍വകലാശാലാ യൂണിയന് കൗണ്‍സിലറായി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നു പ്രീഡിഗ്രിയും മാവേലിക്കര ബിഷപ്പ്മൂര് കോളജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നാണ് നിയമബിരുദം. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികളിലെത്തി. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ സി.പി.എം ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയംഗമായ സജി ചെറിയാന് വൈകാതെ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായി. 1995ല്‍ മുളക്കുഴ ഡിവിഷനില്‍ നിന്നു ജയിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി. 2000ല്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2006ല്‍ ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി.വിഷ്ണുനാഥിനോട് തോറ്റു. 2014ല്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. 2018ല്‍ വീണ്ടും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഡി.വിജയകുമാറിനെ 20914 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് നിയമസഭയിലെത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നു വീണ്ടും നിയമസഭാംഗമായി. ക്രിസ്റ്റീനയാണ് ഭാര്യ. ഡോ.നിത്യ എസ് ചെറിയാന്, ഡോ. ദൃശ്യ എസ് ചെറിയാന്, ശ്രവ്യ എസ് ചെറിയാന് എന്നിവരാണ് മക്കള്‍.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന് ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
kerala
കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.
kerala
കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി
ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി
കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.
തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world13 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala14 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

