കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 15ന് നടക്കും. പി.എസ്.സി നടത്തുന്ന ഉയര്‍ന്ന പരീക്ഷകളില്‍ ഒന്നായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ വേതനത്തിലും പ്രമോഷന്‍ സാധ്യതയിലും മുന്നില്‍ നില്‍ക്കുന്നതാണ്. തുടക്കത്തില്‍ തന്നെ 30,000 രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കും.

10 വിഷയങ്ങളില്‍ നിന്ന് 10 മാര്‍ക്ക് വീതം 100 ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ്, കറന്റ് അഫേഴ്‌സ്, ഫാക്ട്‌സ് എബൗട്ട് ഇന്ത്യ, ഫാക്ട്‌സ് എബൗട്ട് കേരള, ഭരണഘടന, ഇംഗ്ലീഷ്, മലയാളം, ഐ.ടി ആന്‍ഡ് സൈബര്‍ ലോ തുടങ്ങിയ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.