Connect with us

india

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി യുപി സര്‍ക്കാര്‍

Published

on

ലക്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളെന്ന മാനദണ്ഡവും മിനിമം വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങളുമായി യോഗി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഈ നിര്‍ദ്ദേശം സജീവമായ പരിഗണനയിലാണെന്നും ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് രാജ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുന്നതിന് നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ മാസം കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് രണ്ട് കുട്ടികളുള്ള ആളുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡും സമാനമായ നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും സംസ്ഥാന ഹൈക്കോടതി ഇത് തടയുകയായിരുന്നു.

ഇപ്പോള്‍ 23 കോടിയിലധികം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ ബല്യാന്‍ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനം ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, അത് ഒരു മാതൃകയാവുമെന്നും ജനസംഖ്യ നിയന്ത്രണത്തിന് സഹായിക്കുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നമ്മുടെ സംസ്ഥാനം ഒരു കാമ്പയിന്‍ ആരംഭിക്കണം. അടുത്ത പഞ്ചായത്ത് വോട്ടെടുപ്പില്‍ നിന്ന് ഇത് ആരംഭിക്കാം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആരെയും അടുത്ത വോട്ടെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും കേന്ദ്രമന്ത്രി പറയുന്നു.

അതേസമയം, ഈ നിര്‍ദ്ദേശം അന്യായവും ഏകപക്ഷീയവുമാണെന്ന് പറഞ്ഞ് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. താഴ്ന്ന ജാതിക്കാരായ ജനവിഭാഗങ്ങളെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു. ദുര്‍ബലരും താഴ്ന്നവരുമായവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിനാല്‍ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാര്‍ട്ടി വക്താവ് അനുരാഗ് ഭദൗരിയ പറഞ്ഞു.

ദുര്‍ബല വിഭാഗങ്ങളെ ശാക്തീകരിക്കാനും രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശ്രമിക്കുന്ന പഞ്ചായത്തിരാജ് സമ്പ്രദായത്തിന് വിരുദ്ധമാണ് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രജ്പുതും പറഞ്ഞു. ജനസംഖ്യ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തീര്‍ച്ചയായും അതിനുള്ള മാര്‍ഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

ദേശീയ സെന്‍സസ് എത്രയും വേഗം നടപ്പാക്കണം: സോണിയാഗാന്ധി

‘ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് നഷ്ടമാകുന്നു’

Published

on

ദേശീയ സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പു നടപ്പാക്കാത്തതിനാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നും രാജ്യസഭയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സോണിയ പറഞ്ഞു.

2011 ലാണ് ഇന്ത്യയില്‍ അവസാനം സെന്‍സസ് നടന്നത്. 2021 ല്‍ ആരംഭിക്കണ്ടേ സെന്‍സസ് നടപടികള്‍ പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കോടി കണക്കിന് ഇന്ത്യകാര്‍ക്ക് ലഭിക്കണ്ടേ ആനുകൂല്യങ്ങളാണ് ഇക്കാരണത്താല്‍ നഷ്ടപ്പെടുന്നത്. ഭക്ഷ്യ സുരക്ഷ പൗരന്റെ മൗലിക അവകാശമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നുവെന്നും സോണിയ ഓര്‍മ്മിപ്പിച്ചു.

‘ 2013 സെപ്തംബറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു. ദശലക്ഷക്കണക്കിന് ദുര്‍ബലരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ നിയമം നിര്‍ണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍.’ സിപിപി അദ്ധ്യക്ഷ പറഞ്ഞു.

സെന്‍സസ് കാലതാമസം മൂലം 14 കോടിയോളം ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമായെന്ന് സോണിയ ഗാന്ധി രാജ്യസഭയില്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സോണിയ. ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോള്‍ തന്നെ നാലുവര്‍ഷത്തെ കാലതാമസം നേരിട്ടു കഴിഞ്ഞു. ഈ വര്‍ഷവും ഇത് നടത്താന്‍ സാധ്യതയില്ലെന്ന ആശങ്കയും സോണിയ പ്രകടിപ്പിച്ചു.

Continue Reading

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

india

കുംഭമേളയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം; 300 കി.മീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി; രണ്ടുദിവസം കൊണ്ട് പരിഹരിക്കുമെന്ന് പൊലീസ്

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ.

Published

on

ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതലേ വാഹനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പോലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം തടഞ്ഞുവച്ചിരുന്നുവെന്നും തിരക്ക് ഒഴിവാക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കട്നി ജില്ലയിലെ പോലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പുകൾ നൽകി, അതേസമയം മൈഹാർ പോലീസ് വാഹനങ്ങളോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടു.

“ഇന്ന് പ്രയാഗ്‌രാജിലേക്ക് നീങ്ങാൻ കഴിയില്ല, കാരണം 200-300 കിലോമീറ്റർ ഗതാഗതക്കുരുക്ക് ഉണ്ട്,” പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരകൾ സോഷ്യൽ മീഡിയയിലെ നിരവധി വീഡിയോകളിൽ കാണാം. രേവ ജില്ലയിലെ ചക്ഘട്ടിൽ കട്നി മുതൽ എംപി-യുപി അതിർത്തികൾ വരെയുള്ള 250 കിലോമീറ്റർ ദൂരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Continue Reading

Trending