Connect with us

gulf

യുഎഇയില്‍ വിവിധ പിഴകള്‍ക്ക് 50 ശതമാനം വരെ ഇളവ്

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗത പിഴകള്‍ക്ക് 50 ശതമാനം ഇളവ് വീണ്ടും അനുവദിച്ചു.

Published

on

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗത പിഴകള്‍ക്ക് 50 ശതമാനം ഇളവ് വീണ്ടും അനുവദിച്ചു. നേരത്തെ വിവിധ എമിറേറ്റുകളില്‍ നിശ്ചിത കാലത്തേക്ക് ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ മാസം 31 വരെ മാത്രമെ ഷാര്‍ജയില്‍ ഇളവ് ലഭിക്കുകയുള്ളുവെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ 60 ദിവസത്തിനകം പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് നല്‍കുമെന്ന നേരത്തെ ഷാര്‍ജ പൊലീസ് അറിയിച്ചിരുന്നു. ഒരുവര്‍ഷത്തിനകം അടക്കുന്നവര്‍ക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

റാസല്‍ഖൈമയില്‍ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചു വിവിധ പിഴകള്‍ക്ക് മൂന്നുദിവസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുക, നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുക, പരിസ്ഥിതി നിയമം ലംഘിക്കുക തുടങ്ങിയ പിഴകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.മാര്‍ച്ച് 20 മുതല്‍ 23വരെയാണ് ആനുകൂല്യം ലഭിക്കുകയെന്ന റാസല്‍ഖൈമ പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍്ട്ടുമെ്ന്റ് വ്യക്തമാക്കി.

അബുദാബിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗതാഗത പിഴകള്‍ക്ക് 35ശതമാനം ഇളവ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
അതിനിടെ കോവിഡ് 19 നിബന്ധനകള്‍ക്ക് പാലിക്കാത്തവര്‍ക്ക് ചുമത്തിയിട്ടുള്ള പിഴകള്‍ക്കും 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റി; ദുബൈ പൊലീസ് 1,195 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published

on

അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് വെളിപ്പെടുത്തി.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്റെ നേതൃത്വത്തില്‍ ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഹനങ്ങളുടെ യഥാര്‍ത്ഥ ശബ്ദത്തിനുപകരം അമിത ശബ്ദമുണ്ടാക്കുന്നതുമൂലം യാത്രക്കാര്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതായി ദുബൈ പൊലീസ് പറഞ്ഞു. ദുബൈ പോലീസ് പട്രോളിംഗ് എമിറേറ്റിലുടനീളം സജീവമാണെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ ഊന്നിപ്പറഞ്ഞു.

‘2023 ന്റെ തുടക്കം മുതല്‍ ഇതുവരെ 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. 327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന്‍ പരിഷ്‌ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പക്കാര്‍ വാഹനമോടിക്കുന്ന രീതി മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്നും നിയമലംഘനമുണ്ടെങ്കില്‍ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷിതവും സമാധാനപരവുമായ സമൂഹത്തെ നിലനിര്‍ത്താന്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുകയും ട്രാഫിക് സുരക്ഷാ ശ്രമങ്ങളില്‍ കുടുംബത്തിന്റെ പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

Continue Reading

gulf

ആദ്യ തറാവീഹ് ഗള്‍ഫ് നാടുകളില്‍ പള്ളികള്‍ നിറഞ്ഞൊഴുകി

റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി.

Published

on

അബുദാബി: റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി. പുണ്യമാസത്തിന്റെ ഓരോ ദിനരാത്രങ്ങളും ആത്മചൈതന്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ വിശ്വാസികള്‍ തയാറെടുപ്പ് നടത്തിക്കഴിഞ്ഞു. വിവിധ പള്ളികളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ദേശഭാഷാ വ്യത്യാസമില്ലാതെ തറാവീഹിനായി അണിനിരന്നു. പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂക്ഷ്മതയോടെ പാരായണം ചെയ്തപ്പോള്‍ ഇമാമിന് പിന്നില്‍ അണിനിരന്ന വിശ്വാസികളുടെ ഖല്‍ബില്‍ ആത്മീയതയുടെ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു.

ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ മസ്ജിദായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ തറാവീഹില്‍ പങ്കാളിയാവാന്‍ ദൂരദിക്കുകളില്‍നിന്നുപോലും അനേകങ്ങള്‍ എത്തിച്ചേര്‍ന്നു. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് ആത്മശുദ്ധിയുടെയും നാഥന്റെ സ്മരണയുടെയും ഇടതടവില്ലാത്ത നിമിഷങ്ങളാണ്.

റമദാനിനോടനുബന്ധിച്ചു സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും ജോലി സമയം കുറച്ചിട്ടുണ്ട്.

Continue Reading

gulf

ഖത്തർ മൻസൂറയിൽ ബഹു നില കെട്ടിടം തകർന്നു വീണു: ഒരാൾ മരിച്ചു

കെട്ടിടത്തിൽ ആൾ താമസമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ

Published

on

അശ്‌റഫ് തൂണേരി

ദോഹ: ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് ഏതാനും മീറ്റർ പിന്നിലായി മൻസൂറ, ബിൻ ദിർഹം ഏരിയയിലെ 4 നില കെട്ടിടം തകർന്നു വീണു. ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 7 പേരെ രക്ഷപ്പെടുത്തിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം അറിയിച്ചു. ഇന്ന്‌ രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

സിവിൽ ഡിഫൻസ്, ആംബുലൻസുകൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം വളഞ്ഞു രക്ഷാ പ്രവർത്തനത്തിലാണ്. രാവിലെ 8:18 ഓടെ കെട്ടിടം തകർന്നുവെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു താമസക്കാരൻ പറഞ്ഞു. “കെട്ടിടത്തിൽ നിരവധി പാകിസ്ഥാനി, ഈജിപ്ഷ്യൻ, ഫിലിപ്പിനോ കുടുംബങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ തകർന്ന കെട്ടിടത്തിൽ പതിവായി അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് രണ്ട് താമസക്കാർ പറഞ്ഞതായി പ്രാദേശിക ദിനപത്രം റിപ്പോര്ട്ട് ചെയ്തു.

Continue Reading

Trending