X

യുഎഇയില്‍ വിവിധ പിഴകള്‍ക്ക് 50 ശതമാനം വരെ ഇളവ്

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഗതാഗത പിഴകള്‍ക്ക് 50 ശതമാനം ഇളവ് വീണ്ടും അനുവദിച്ചു. നേരത്തെ വിവിധ എമിറേറ്റുകളില്‍ നിശ്ചിത കാലത്തേക്ക് ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ മാസം 31 വരെ മാത്രമെ ഷാര്‍ജയില്‍ ഇളവ് ലഭിക്കുകയുള്ളുവെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ 60 ദിവസത്തിനകം പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് നല്‍കുമെന്ന നേരത്തെ ഷാര്‍ജ പൊലീസ് അറിയിച്ചിരുന്നു. ഒരുവര്‍ഷത്തിനകം അടക്കുന്നവര്‍ക്ക് 25 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

റാസല്‍ഖൈമയില്‍ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചു വിവിധ പിഴകള്‍ക്ക് മൂന്നുദിവസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വലിച്ചെറിയുക, നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുക, പരിസ്ഥിതി നിയമം ലംഘിക്കുക തുടങ്ങിയ പിഴകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.മാര്‍ച്ച് 20 മുതല്‍ 23വരെയാണ് ആനുകൂല്യം ലഭിക്കുകയെന്ന റാസല്‍ഖൈമ പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍്ട്ടുമെ്ന്റ് വ്യക്തമാക്കി.

അബുദാബിയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗതാഗത പിഴകള്‍ക്ക് 35ശതമാനം ഇളവ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
അതിനിടെ കോവിഡ് 19 നിബന്ധനകള്‍ക്ക് പാലിക്കാത്തവര്‍ക്ക് ചുമത്തിയിട്ടുള്ള പിഴകള്‍ക്കും 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്

 

webdesk11: