X

ഉറി ആക്രമണം: പാക് ബാലന്‍മാരെ എന്‍.െഎ.എ കോടതി വെറുതെ വിട്ടു

ശ്രീനഗര്‍: സെപ്തംബര്‍ 18ന് ജമ്മുകശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് സഹായം നല്‍കിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത രണ്ട് പാക് ബാലന്‍മാരെ എന്‍.ഐ.എ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.

ഇവരെ നാട്ടിലേക്കയക്കുന്നതിനായി കോടതി സൈന്യത്തിന് കൈമാറി. പാക് അധീന കശ്മീരില്‍ നിന്നുള്ള ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്്‌സാന്‍ ഖുര്‍ഷിദ് എന്നീ സഹപാഠികളെയാണ് കേസില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്തിരുന്നത്.
പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പെണ്‍കുട്ടിയുടെ പിതാവ് തങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പത്താം തരം വിദ്യാര്‍ത്ഥികളായ ഇരുവരും നാട്ടില്‍ നിന്നും ഒളിച്ചോടി ഇന്ത്യന്‍ അതിര്‍ത്തി കടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാതാപിതാക്കള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് കാരണം വീടു വിട്ടതാണ് ഇരുവരുമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെത്തിയ ഇരുവരും ഉറി ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് വഴികാട്ടിയെന്നാരോപിച്ച് ഗ്രാമീണരാണ് പിടികൂടി സൈന്യത്തെ ഏല്‍പിച്ചത്. എന്നാല്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ ഇരുവരും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കാരണം നാടുവിട്ട് ഇന്ത്യയിലെത്തിയതാണെന്നു കണ്ടെത്തുകയായിരുന്നു.
ഇരുവര്‍ക്കും ഉറി ഭീകരാക്രമണം നടത്തിയ ഭീകരരുമായി യാതൊരു ബന്ധവുമില്ലെന്നും എന്‍. ഐ.എ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

chandrika: