ബീജിങ്: 2008 ബീജിങ് ഒളിബിക്‌സില്‍ 4*100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് നേടിയ സ്വര്‍ണം നഷ്ടമായി. റിലേ ടീം അംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. 2008 ബീജിങ് ഒളിബിക്‌സില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ ആദ്യലാപ്പാണ് കാര്‍ട്ടര്‍ ഓടിയത്.

2008 ബീജിങ് ഒളിബിക്‌സില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ ആദ്യലാപ്പ് ഓടുന്ന നെസ്റ്റ കാര്‍ട്ടര്‍
2008 ബീജിങ് ഒളിബിക്‌സില്‍ സ്വര്‍ണം നേടിയ ജമൈക്കയുടെ ആദ്യലാപ്പ് ഓടുന്ന നെസ്റ്റ കാര്‍ട്ടര്‍

ഇതോടെ തുടര്‍ച്ചയായ മൂന്ന് ഒളിബിക്‌സുകളിലായി നേടിയ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അപൂര്‍വ ബഹുമതിയാണ് ബോള്‍ട്ടിന് നഷ്ടമായത്.
ഒളിബിക്‌സില്‍ 9 സ്വര്‍ണം എന്ന് നേട്ടവും ഇനിയുണ്ടാവില്ല. തുടരെ മൂന്ന് റിലേയിലും 100, 200 മീറ്ററുകളിലും തുടര്‍ച്ചയായ മൂന്ന് സ്വര്‍ണമെന്ന അപൂര്‍വ്വ നേട്ടമാണ് ബോള്‍ട്ട് റിയോ ഒളിബിക്‌സിലൂടെ നേടിയിരുന്നത്. ബെയ്ജിങിലും ലണ്ടനിലും നേടിയ 100, 200 റിലേ ഇനങ്ങളിലെ സ്വര്‍ണ്ണ നേട്ടം റിയോയിലും ആവര്‍ത്തിക്കുകയായിരുന്നു ബോള്‍ട്ട്.റിയോയിലേത് ബോള്‍ട്ടിന്റെ കരിയറിലെ അവസാന ഒളിംപിക്‌സ് ആയിരുന്നു.