india
ഉത്തര്‍പ്രദേശ്; പച്ച പിടിക്കുക ഏത് കാര്‍ഡ്?
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാണ് ഉത്തര്‍ പ്രദേശ്.
ലക്നൗ: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാണ് ഉത്തര്‍ പ്രദേശ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന യു.പി തിരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ 202 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. യു.പിയിലെ 403 മണ്ഡലങ്ങള്‍ ഏഴു മേഖലകളിലായാണ്. പടിഞ്ഞാറന്‍ യു.പി (44 മണ്ഡലങ്ങള്‍), റൂഹേല്ഖണ്ഡ് (52 മണ്ഡലങ്ങള്‍), ദോയബ് (73 മണ്ഡലങ്ങള്‍), അവധ് (78 മണ്ഡലങ്ങള്‍), ബുന്ദേല്‍ഖണ്ഡ് (19 മണ്ഡലങ്ങള്‍), കിഴക്കന്‍ യു.പി (76 മണ്ഡലങ്ങള്‍), വടക്കു കിഴക്കന്‍ യു.പി (61 മണ്ഡലങ്ങള്‍). 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയപ്പോള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പി 47 ഇടത്തും മായാവതിയുടെ ബി.എസ്.പി 19 ഇടത്തും കോണ്‍ഗ്രസ് ഏഴിത്തും വിജയിച്ചപ്പോള്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരും 18 സീറ്റുകളിലും വിജയിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബി.ജെ.പി യു.പിയില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രചാരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അയോധ്യയും ഹിന്ദുത്വവുമടക്കം തീവ്ര ഹിന്ദുത്വ വര്‍ഗീയ അജണ്ടയിലൂന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതുള്‍പ്പെടെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പരാജയം, സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച, കര്‍ഷക കൂട്ടക്കുരുതി തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തുന്ന എസ്.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തോട് ഏറ്റുമുട്ടി വിജയിക്കാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്. 2024ല്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെങ്കില്‍ യു.പി പിടിക്കണമെന്ന് നന്നായി അറിയാവുന്ന ബി.ജെ.പി യോഗിയെ മുന്നില്‍ നിര്‍ത്തി ഭരണ നേട്ടങ്ങളേക്കാളും അയോധ്യയിലൂന്നി ഹിന്ദുത്വ അജണ്ടക്കു പിന്നാലെയാണ് പോകുന്നത്. ഇത്തവണ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സംഘടനകളുടെ പ്രതിഷേധവും ലഖിംപൂരില്‍ നടന്ന കര്‍ഷക കൂട്ടക്കുരുതിയും പടിഞ്ഞാറന്‍ യു.പിയടക്കം ബി.ജെ.പിക്ക് കഴിഞ്ഞ തവണ സമഗ്ര ആധിപത്യം നല്കിയ മേഖലകളില്‍ സ്ഥിതി മാറിയേക്കുമെന്ന് ബി.ജെ. പി നേതാക്കള്‍ തന്നെ ഭയക്കുന്നുണ്ട്.
ജാട്ടുകള്‍ക്ക് കാര്യമായ സ്വാധീനമുള്ള ജയന്ത് സിങ് ചൗധരിയുടെ നേതൃത്വത്തില്‍ ആര്.എല്‍.ഡിയുമായി സഖ്യമുണ്ടാക്കിയത് നേട്ടമാകുമെന്ന കണക്കു കൂട്ടലിലാണ് മുഖ്യ പ്രതിപക്ഷമായ അഖിലേഷ് യാദവിന്റെ എസ്.പി. നേരത്തെ ബി.ജെ.പിയെ സഹായിച്ചിരുന്ന ഓംപ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഇത്തവണ എസ്.പിയ്ക്കൊപ്പമാണ്. പൂര്‍വാഞ്ചല്‍ മേഖലയിലെ ചില സീറ്റുകളിലെങ്കിലും ജയപരാജയം നിര്‍ണയിക്കുന്നതില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നിര്‍ണായകമാണ്. പാര്‍ട്ടിയുമായി അകന്ന അമ്മാവന് ശിവപാല്‍ യാദവിന്റെ പാര്‍ട്ടിയേയും തങ്ങള്ക്കൊപ്പമെത്തിച്ചതോടെ യാദവ് വോട്ട് ബാങ്ക് ഇത്തവണ കൂടെ നില്‍ക്കുമെന്ന് എസ്.പി പ്രതീക്ഷിക്കുന്നു. യോഗി ആദിത്യനാഥിന് കീഴില്‍ അദ്ദേഹത്തിന്റെ സമുദായമായ താക്കൂര്‍ സമുദായത്തിന് മാത്രമേ നേട്ടമുള്ളൂവെന്ന് കണക്കു കൂട്ടുന്ന ബ്രാഹ്മണ വിഭാഗത്തിന്റെ അസംതൃപ്തിയും ബി.ജെ.പിക്ക് എതിരായി വോട്ടായി മാറിയാല്‍ അത് ഭരണ മാറ്റത്തിന് സഹായിക്കുമെന്ന് എസ്.പി കരുതുന്നു. മുസ്്ലിം യാദവ വോട്ടുകള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയെ താഴെ ഇറക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എസ്.പി. എന്നാല്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ. ഐ.എം. ഐ.എം മുസ്്ലിം മേഖലകളിലെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. അതേ സമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളും സ്ത്രീ കേന്ദ്രീകൃത പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമെല്ലാം തുണച്ചാല്‍ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന് കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.
നിലവിലെ കക്ഷി നില
ആകെ സീറ്റ് 403
ബി.ജെ.പി 312
എസ്.പി 47
ബി.എസ്.പി 19
കോണ്‍ഗ്രസ് 7
മറ്റുള്ളവര്‍ 18
india
സഞ്ജൗലി പള്ളി കെട്ടിടം പൊളിക്കല്‍ ഉത്തരവില്‍ തല്‍സ്ഥിതി; ഹൈകോടതി നിര്‍ദേശം നല്കി
ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.
ഷിംല: സഞ്ജൗലി പള്ളി കെട്ടിടത്തിന്റെ താഴത്തെ രണ്ടുനില പൊളിക്കാനുള്ള ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹിമാചല്‍ പ്രദേശ് ഹൈകോടതി ബുധനാഴ്ച നിര്‍ദേശം നല്കി. ഷിംല മുനിസിപ്പല്‍ കമീഷണര്‍ കോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുകളിലെ മൂന്നുനില പൊളിക്കാമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈകോടതി ഇടപെടിയത്.
അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ മൂന്നുനില പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് മുനിസിപ്പല്‍ കമീഷണര്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിക്കുകയും, ഈ നടപടി നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, താഴത്തെ നിലയും ഒന്നാം നിലയും ഡിസംബര്‍ 30നകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട മെയ് 3ന് പുറപ്പെടുവിച്ച മുനിസിപ്പല്‍ കോടതിയുടെ ഉത്തരവ് ജില്ലാ കോടതി ഒക്ടോബര്‍ 30ന് ശരിവെച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും ജില്ലാ കോടതിയെ സമീപിച്ചിരുന്നതാണ്.
ഹിമാചല്‍ പ്രദേശ് വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അജയ് മോഹന്‍ ഗോയല്‍ അധ്യക്ഷനായ ഹൈകോടതി ബെഞ്ച്, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് നോട്ടീസ് അയച്ചു. പ്രതികരണം ലഭിച്ചതിന് ശേഷം കേസ് വീണ്ടും കേള്‍ക്കുന്നതായിരിക്കും. അടുത്ത വാദം 2026 മാര്‍ച്ച് 9ന് നടക്കും.
india
വിമാനസര്‍വീസ് പ്രതിസന്ധി; കൂട്ടറദ്ദാക്കലില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ
ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ കൂട്ടത്തേടെയുള്ള റദ്ദാക്കലുകള്‍ തുടരുന്നതിനിടെ, ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേസ്. ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പ്രതിദിനം ഏകദേശം 3.8 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗിക്കുന്നത്. ഇവര്‍ക്കെല്ലാം മികച്ച യാത്രാനുഭവം നല്‍കണമെന്ന് കമ്പനി ആഗ്രഹിക്കുന്നുവെങ്കിലും, അത് സാധ്യമാക്കുന്നതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് എല്‍ബേസ് കത്തില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമ ആവശ്യപ്പെട്ടു.
ഇതിനിടെ, സര്‍വീസ് റദ്ദാക്കലുകള്‍ വിവാദമായി മാറിയതോടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഡി.ജി.സി.എ, പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം 300ഓളം സര്‍വീസുകളും അതിന് മുന്‍പുള്ള ബുധനാഴ്ച 200 സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ വിമാനക്കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.
india
പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി
മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്വഴക്കമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെയും മന്മോഹന് സിംഗ് സര്‍ക്കാരിന്റെയും കാലഘട്ടത്തില്‍ ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് നടക്കുന്നില്ല.’രാഹുല്‍ ഗാന്ധി പറഞ്ഞു
വിദേശ സന്ദര്‍ശനവേളയില്‍ പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ‘പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സര്‍ക്കാര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്’ എന്ന് അവര്‍ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. തങ്ങളും ഇന്ത്യയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഈ കീഴ്വഴക്കങ്ങള് പാലിക്കാത്തത് അവര്‍ക്ക് ഭയമുള്ളതുകൊണ്ടാണ്. വിദേശ പ്രതിനിധികള്‍ക്ക് ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കേള്‍ക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala3 days agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

