തിരുവനന്തപുരം: അര്‍ണബിന്റെ അറസ്റ്റില്‍ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ പ്രതിഷേധം ഉയരാത്തത് നിര്‍ഭാഗ്യകരമാണ്. അര്‍ണാബിനെ ഉടന്‍ വിട്ടയയ്ക്കണം എന്നും മുരളീധരന്‍ പറഞ്ഞു.

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമിയെ ഇന്ന് രാവിലെയാണ് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തത്.

2018 ലാണ് അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അര്‍മാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.