Connect with us

kerala

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി യുടെ നോട്ടിസ്

വെള്ളിയാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടിസ്.വെള്ളിയാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളില്‍ വിശദീകരണം തേടാനാണ് രവീന്ദ്രനെ വിളിപ്പിച്ചത്.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷൻ പദ്ധതിക്കു പുറമേ 4 വൻകിട പദ്ധതികൾകൂടി എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

കെഫോൺ, കൊച്ചി സ്മാർട് സിറ്റി, ടെക്നോപാർക്കിലെ ടോറസ് ടൗൺ ടൗൺ, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണൻ കത്തു നൽകിയിരുന്നു. പദ്ധതികളുടെ മറവിൽ കള്ളപ്പണ ഇടപാടുകളോ റിയൽ എസ്റ്റേറ്റ് കമ്മിഷൻ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

Published

on

നിവിന്‍ പോളിക്കെതിരായ വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് പൊലീസ്. നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇരുവരെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മ്മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് നടപടി. ഷംനാസില്‍ നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നല്‍കിയത് മറച്ച് വച്ച് മറ്റൊരാള്‍ക്ക് വിതരണാവകാശം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി

Published

on

ന്യൂ ഡൽഹി : മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ജൂലൈ 25ന് ഗവൺമെൻ്റ് റെയിൽവേ പോലീസ് കേരളത്തിൽ നിന്നുള്ള രണ്ട് കത്തോലിക്കാ കന്യാസ്ത്രീകളായ വന്ധന ഫ്രാൻസിസ്, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ റിമാൻഡ് ചെയ്യുകയും ചെയ്തത് ചട്ടം 267പ്രകാരം രാജ്യസഭയിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വക്കറ്റ് ഹാരിസ് ബിരാൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

മതന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളുടെ വെളിച്ചത്തിൽ ഛത്തീസ്ഗഡിൽ രണ്ട് കേരള കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

കോൺവെൻ്റിൽ ജോലിക്കായി സ്വമേധയാ യാത്ര ചെയ്ത ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയായ മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമൊപ്പമാണ് കന്യാസ്ത്രീകളെ തെളിവുകളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തത് കാര്യമായ ആശങ്കകൾ ഉയർത്തുന്നതായും എം പി ആരോപിച്ചു.

Continue Reading

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

Trending