Connect with us

india

വാക്‌സിന്‍ നയത്തില്‍ മാറ്റം; 45 വയസില്‍ താഴെയുള്ളവര്‍ക്ക് ഇനി നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യാം

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി

Published

on

ഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

ഇതുവരെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കുന്ന ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. പുതുക്കിയ നിര്‍ദേശമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്.

Published

on

ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് ടിപ്പര്‍ വാങ്ങി വാടകയ്ക്ക് നല്‍കി തുടങ്ങി ബിസിനസില്‍ വന്‍നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്‍ പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.

പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്‍ കിടത്തിയും ടിപ്പര്‍ കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.

കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്‍ഡില്‍ എടുത്തിട്ടുണ്ട്.

 

 

 

Continue Reading

india

ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍

തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

Published

on

ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു

Continue Reading

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

Trending