Connect with us

main stories

എന്താണ് ബ്ലാക്ക് ഫംഗസ്

Published

on

മ്യൂകോര്‍ മൈസറ്റസ് എന്ന ഇനം ഫംഗസ് അഥവാ പൂപ്പല്‍ നമ്മുടെ ശരീരത്തില്‍ കടന്നു ചില അവയവങ്ങളില്‍ ഉണ്ടാക്കുന്ന രോഗം. കോവിഡ് ചികിത്സയില്‍ തുടരുന്ന സമയത്തോ, രോഗമുക്തി ലഭിച്ചു ആഴ്ചകള്‍ക്ക് ശേഷമോ ഉണ്ടാകാം.

എവിടെ നിന്നാണ് ഈ രോഗാണു നമ്മുടെ ശരീരത്തില്‍ കടക്കുന്നത്?

നാം ജീവിക്കുന്ന പരിസരത്ത് പലയിടത്തും ഈ ഫംഗസ് ഉണ്ട്. മണ്ണ്, അഴുകിയ ഇലകള്‍, അഴുകിയ പച്ചക്കറികള്‍, ചാണകം, കംപോസ്റ്റ് എന്നിവയൊക്കെ ഇതിന്റെ ഉറവിടങ്ങള്‍ ആകാം. നമ്മളുടെ ശ്വാസത്തിലൂടെയോ തൊലിപ്പുറത്തെ മുറിവിലൂടെയോ ഇവ ശരീരത്തിലേക്ക് കടക്കാവുന്നതാണ്.

ആര്‍ക്കൊക്കെയാണ് ഈ ഫംഗസ് ബാധ സാരമായ രോഗമുണ്ടാക്കുന്നത്?

പ്രതിരോധ ശേഷി തീരെ കുറവുള്ള ആളുകളിലാണ് ഈ രോഗം തീവ്രമാകുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍. സ്റ്റീറോയിഡ് മരുന്നുകളും പ്രതിരോധശക്തിയെ സ്വാധീനിക്കുന്ന മരുന്നുകളും ചികിത്സയുടെ ഭാഗമായി സ്വീകരിച്ച കോവിഡ് രോഗികള്‍. അവയവമാറ്റത്തിനു ശേഷം ചികിത്സയിലുള്ളവര്‍. അര്‍ബുദ ചികിത്സയില്‍ ഉള്ളവര്‍. ഇവരില്‍ പ്രതിരോധ ശേഷി കുറയുകയും ശ്വേത രക്താണുക്കളായ ന്യൂട്രോഫില്‍സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും അതു മൂലം മ്യുകോര്‍ മൈക്കോസിസിന് കാരണമാകുന്ന ഫംഗസ് നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കയറി അവിടെ വളര്‍ന്നു പെരുകുകയും ചെയ്യുന്നു.കുറഞ്ഞ പ്രതിരോധ ശേഷിയോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലാകുമ്പോള്‍ ഈ ഫംഗസ് വീണ്ടും കരുത്തോടെ നമ്മുടെ കോശങ്ങളെ ആക്രമിക്കുകയും ഗുരുതരമായ രോഗബാധ ഉണ്ടാക്കുകയും ചെയ്യും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ഫംഗസ് ബാധ ഏത് അവയവത്തെയാണോ ബാധിച്ചിട്ടുള്ളത് അതിനനുസൃതമാകും ലക്ഷണങ്ങളും. അവ അഞ്ചു തരം ഉണ്ട്. 1. മൂക്ക്, കണ്ണുകള്‍ തലച്ചോര്‍ ഇവയെ ബാധിക്കുന്നു. 2. ശ്വാസകോശത്തെ ബാധിക്കുന്നത്.3. ഉദരസംബന്ധമായത്. 4. രക്തത്തിലൂടെ ശരീരം മുഴുവനും വ്യാപിക്കുന്നത്. 5. ത്വക്കിനെ മാത്രമായി ബാധിക്കുന്നത്. ആദ്യത്തെ രണ്ടു തരം രോഗബാധയാണ് കോവിഡ് രോഗികളില്‍ അധികവും കണ്ടുവരുന്നത്. മൂക്കടപ്പ്, മൂക്കില്‍ നിന്ന് രക്തം കലര്‍ന്നതോ, തവിട്ടോ കറുപ്പോ നിറത്തിലുള്ള സ്രവം വരിക, തലവേദന, കാഴ്ച മങ്ങുക, കണ്ണില്‍ നീരു വന്നു വീര്‍ക്കുക.

മൂക്കിലും മുഖത്തിന്റെ വശത്തും വേദനയും നീരും മരവിപ്പും മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം വരിക, കണ്ണ് പകുതി അടഞ്ഞു പോകുക, മുകള്‍നിരയിലെ പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം ഇവയൊക്കെയാണ് ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍. പനി, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം ഇവയൊക്കെ ശ്വാസകോശ രോഗബാധയുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹമോ മറ്റു പ്രതിരോധശേഷിക്കുറവിന് കാരണങ്ങള്‍ ഉള്ളവരിലോ കാണുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.

രോഗസ്ഥിരീകരണം എങ്ങനെ?

രോഗം ബാധിച്ച കോശങ്ങള്‍ അല്ലെങ്കില്‍ സ്രവങ്ങളുടെ മൈക്രോബയോളജിനപത്തോളജി പരിശോധനയിലൂടെ ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തും.

ഈ ഫംഗസ് അപകടകാരി ആണെന്ന് പറയുന്നതെന്തു കൊണ്ടാണ്?

രോഗബാധിതരില്‍ 40% മുതല്‍ 80% വരെ മരണനിരക്ക് ഉണ്ടാകാം എന്നുള്ളത് ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു. രോഗബാധയുള്ള അവയവങ്ങളിലെ രക്തക്കുഴലുകള്‍ക്കുള്ളില്‍ കയറി രക്തത്തിന്റെ ഒഴുക്ക് തടയുകയും അങ്ങനെ രക്തയോട്ടം ഇല്ലാത്ത ആ ഭാഗത്തു കറുപ്പു നിറം ഉണ്ടാകുകയും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകുകയും ചെയ്യും. രക്തക്കുഴലുകള്‍ വഴി ശരീരത്തിലാകമാനം വ്യാപിക്കുന്ന ഈ ഫംഗസ് വളരെ അപകടകാരിയാണ്.

മ്യുകോര്‍മൈക്കോസിസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരുമോ?

ഇല്ല.

പ്രതിരോധിക്കുവാന്‍ എന്തു ചെയ്യണം?

എവിടെയും എപ്പോഴും മാസ്‌ക് ധരിക്കുവാന്‍ ഓര്‍ക്കുക. പ്രമേഹരോഗികള്‍ മരുന്നുകളിലൂടെയും ആഹാരക്രമീകരണത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

പ്രോസിക്യൂഷനല്ല സര്‍ക്കാറാണ് പരാജയം

EDITORIAL

Published

on

കേരളം കാതുകൂര്‍പ്പിച്ച് കാത്തിരുന്ന, നടിയെ ആക്രമിച്ച കേസിലെ വിധിപ്രസ്താവം ഏറെ നിരാശാചനകവും പ്രോസിക്യൂഷന്റെ സമ്പൂര്‍ണപരാജയത്തിനുള്ള തെളിവുമായിത്തീര്‍ന്നിരിക്കുകയാണ്. കുറ്റംചുമത്തപ്പെട്ടതിലെന്നപോലെ ശിക്ഷാവിധിയിലും ഇരക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും പ്രതികള്‍ സംരക്ഷിക്കപ്പെട്ടുവെന്നുമുള്ള സന്ദേശമാണ് സമുഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കു ന്ന ശിക്ഷാവിധിയാണെന്നുമുള്ള കേസിലെ പബ്ലിക് പ്രൊസിക്യൂട്ടറുടെ അഭിപ്രായംതന്നെ ഈ വസ്തുത സാക്ഷ്യപ്പെടുത്തുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആസുരമായ ഈ കാലത്ത് ഇത്രയും പ്രമാദമായൊരു കേസിലെ ഇങ്ങനെയൊരു വിധി ഒരുദുസ്വപ്നംപോലെയാണ് കേരളീയ സമൂഹത്തിന് അനുഭവപ്പെടുന്നത്. പ്രണയത്തിന്റെ പേരില്‍ മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയെ കല്ലുകൊണ്ട് തലക്കടിച്ച് കുത്തിക്കൊല പ്പെടുത്തിയതിന്റെ നടുക്കംവിട്ടുമാറുന്നതിന്റെ മുമ്പാണ് ഈ വിധിന്യായമുണ്ടായിരിക്കുന്നതെന്ന പരിപ്രേക്ഷ്യത്തില്‍ വിശേഷിച്ചും. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കുതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരാണ് ശിക്ഷാവിധിക്ക് വിധേയരായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ലഭിച്ചത് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം തെളിഞ്ഞാല്‍ ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ മാത്രമാണെന്നത് പ്രോസിക്യൂഷനും സര്‍ക്കാറിനും വരുത്തി വെച്ചിരിക്കുന്നത് ചില്ലറ നാണക്കേടൊന്നുമല്ല. ഐപിസി 376 (ഡി) പ്രകാരം, കൂട്ടബലാത്സംഗക്കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷ 20 വര്‍ഷം തടവാണ്. പരമാവധി ശിക്ഷ ജീവപര്യന്തവും. വിചാരണ തടവ് ഒഴിച്ചുള്ള ശിക്ഷ അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സുനിക്ക് പരമാവധി എട്ട് അല്ലെങ്കില്‍ ഒന്‍പത് കൊല്ലം ശിക്ഷയാകും അനുഭവിക്കേണ്ടിവരിക. പരോള്‍, മറ്റ് അവധി ദിവസങ്ങള്‍ തുടങ്ങിയവ ശിക്ഷാകാലയളവില്‍നിന്ന് കുറയ്ക്കപ്പെടും. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നുമാണ് ജഡ്ജി വ്യക്ത മാക്കിയിരിക്കുന്നത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും പൊലീസിനും കഴിയാതിരുന്നതിന്റെ നഖചിത്രമാണ് കോടതി വിധിയില്‍ ദൃശ്യമായിരിക്കുന്നത്. കുറ്റംചുമത്തപ്പെട്ടപ്പോഴും ശി ക്ഷാവിധിയിലുമെല്ലാം ദുഃഖവും നിരാശയും പ്രകടിപ്പിക്കുന്ന ഭരണകൂടം ഇപ്പോള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണെന്നത് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ.

കേസിന്റെ തുടര്‍ അന്വേഷണവും വിചാരണയും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി വലിയ ചര്‍ച്ചയായിരുന്നു. വിചാരണ കോടതിയില്‍ നിന്നുള്ള മോശം അനുഭവങ്ങളുടെ പേരില്‍ രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജിവച്ചപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞായിരുന്നു മുന്നാമതൊരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായത്. നിയമനം വൈകുന്നതിനെതിരെ അതിജീവിതയെ പിന്തുണക്കുന്നവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആരാകണമെന്ന് അതിജീവിത നിര്‍ദേശിക്കട്ടേയെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ആക്രമണത്തിനിരയായ ആള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്, ആ ഉത്തരവാദിത്തം അതിജീവിതയുടെ തലയില്‍കെട്ടി വച്ച് ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ കോടതിയിലേക്കും അഭിഭാഷകരിലേക്കും അന്വേഷണം നീളുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും അതിജീവിതയെ പിന്തുണ നല്‍കുന്നവര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി നിയമിതനായതിന് പിന്നാലെ ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് ഇതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കേസില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണഘട്ടത്തില്‍ ആദ്യം പറഞ്ഞത് ആഭ്യന്തര വകുപ്പിന്റെ തലവന്‍ കൂടിയായ മുഖ്യമന്ത്രിയായിരുന്നു. ചുരുക്കത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന ഈ സര്‍ക്കാറിന് അക്കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതിനുള്ള തെളിവാണ് നടിയെ ആക്രമിച്ച കേസിലെ സംഭവവികാസങ്ങള്‍.

Continue Reading

kerala

കേരളത്തില്‍ ആര് ജനവിധി നേടും? വോട്ടെണ്ണല്‍ ഉടന്‍; അന്തിമഫലം 11 മണിയോടെ

രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്.

Published

on

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനം വിധിയെഴുതിയത്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിന്റെ ഭരണ പരാജയവും പ്രധാന ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നേത്യത്വത്തില്‍ നടന്നത്.

244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും

Continue Reading

kerala

ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനായിട്ടില്ല; UDFന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിലുണ്ടാകും; ടി സിദ്ദിഖ് MLA

ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു.

Published

on

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടില്‍ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ശബരിമല വിഷയവും ബ്രഹ്‌മഗിരി വിഷയവും വലിയ ചര്‍ച്ചയായെന്നും സര്‍ക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇപ്പോഴും സഹായം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്‌മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.

Continue Reading

Trending