പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് വരുന്നു. ജന്‍മനാ കാഴ്ച്ചശക്തിയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച ലഭിച്ചു തുടങ്ങിയതായി ചികിത്സിക്കുന്ന ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. വൈകാതെ തന്നെ കാഴ്ച്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടുമെന്നും അവര്‍ അറിയിച്ചു.

മാര്‍ച്ചില്‍ വിവാഹം തീരുമാനിച്ച വേളയിലാണ് കാഴ്ച്ചശക്തി കിട്ടുന്നത്. പൂര്‍ണ്ണമായ തോതില്‍ ഇപ്പോള്‍ കാഴ്ച്ച ലഭിച്ചിട്ടില്ല. അടുത്തുള്ള വസ്തുക്കളുട നിഴല്‍രൂപം കാണാന്‍ കഴിയും. ഹോമിയോ ചികിത്സാ രീതിയാണ് ഇപ്പോള്‍ തുടരുന്നത്. കഴിഞ്ഞ മാസമാണ് തൃശൂര്‍ സ്വദേശിയായ സന്തോഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. മാര്‍ച്ചിലാണ് ഇരുവരുടേയും വിവാഹം. കാഴ്ച്ചശക്തി തിരിച്ചുകിട്ടിയാല്‍ കാണാനാഗ്രഹിക്കുന്നവര്‍ മാതാപിതാക്കള്‍ തന്നെയാണെന്ന് വിജയലക്ഷ്മി പറയുന്നു.

പത്തുമാസത്തോളം നീണ്ടുനിന്ന ചികിത്സ പൂര്‍ണ്ണമായും ഫലിക്കുമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മിയും കുടുംബവും. സംസ്ഥാന അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ഗായികയാണ് വിജയലക്ഷ്മി.