ബത്തേരി-കോഴിക്കോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാഥി ഷാമില്‍(21) ആണ് മരിച്ചത്.

ബത്തേരി എന്‍.എം ടൈല്‍സ് ഉടമ എരഞ്ഞിക്കകത്ത് ഹംസ ഹാജിയുടെ മകനാണ് ഷാമില്‍. ഇന്നലെ രാത്രി 10.50-ഓടെ സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചു വരികയായിരുന്ന ഷാമിലിന്റെ കാറില്‍ കര്‍ണ്ണാടകയില്‍ നിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ടയര്‍പൊട്ടി ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ഷാമിലിനെ ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷാമിലിനെ കോഴിക്കോട് ആസ്പത്രിയിലേക്കെത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കാറില്‍ ഷാമില്‍ മാത്രമാണുണ്ടായിരുന്നത്. മാതാവ്: ഖദീജ സഹോദരങ്ങള്‍: ഷജീര്‍, ജുനൈദ്, ജംഷീര്‍