Connect with us

kerala

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി

വന്യ ജീവി വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും അത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി. വന്യജീവി ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. വന്യ ജീവി വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

എരുമേലിയിലും കൊല്ലം അഞ്ചലിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച അതിദാരുണമായ സംഭവങ്ങള്‍ അങ്ങയുടെ ശ്രദ്ധയിപ്പെട്ടു കാണുമല്ലോ. പ്രതിപക്ഷം നിരന്തരമായി ശ്രദ്ധയില്‍പ്പെടുത്തികൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെടല്‍ നടത്തുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നുണ്ടായ മൂന്ന് സംഭവങ്ങള്‍. ഇതിനിടെ മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ച സംഭവവുമുണ്ടായി.

കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനമായതിനാല്‍ മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വനാതിര്‍ത്തിയിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും കൃഷിയും സമ്പത്തും നശിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം വന്യജീവി ആക്രമണം മൂലം 187 പേര്‍ക്ക് ജീവഹാനി ഉണ്ടാകുകയും 10091 പേര്‍ക്ക് കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ദിവസേന രണ്ട് പേര്‍ക്ക് വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നുമുണ്ട്. 34875 വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ടന്നര്‍ത്ഥം.

അതോടൊപ്പം വന്യ ജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നത്. നഷ്ടപരിഹാര തുക ഉയര്‍ത്തുന്നതിലും അത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

വന്യജീവി ആക്രമണം അതിരൂക്ഷമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായെന്നതാണ് വസ്തുത. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്താനും തുക സമയബന്ധിതമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending