Connect with us

kerala

ആധാരത്തിന്റെ പകര്‍പ്പിന് 10,000; കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

പകര്‍പ്പ് എടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്റ് ഷറഫുദ്ദീന്‍ ആണ് പിടിയിലായത്.

പകര്‍പ്പ് എടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്. ആധാരത്തിലെ പകര്‍പ്പിനായി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കണ്ണൂര്‍ സ്വദേശി ഹാരിസ് ഒരു അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പകര്‍പ്പ് അടുത്ത ചൊവ്വാഴ്ച നല്‍കാമെന്നും വേഗത്തില്‍ തിരഞ്ഞെടുത്ത് കൊടുക്കുന്നതിന് 10000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.

കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് എസ്പി യെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ കൈക്കൂലി കൈപ്പറ്റുന്നതിനിടെ എസ് പി യുടെ നേതൃത്വത്തില്‍ പിടിയിലാവുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending