Connect with us

News

അക്രമാസക്തമായി പ്രതിഷേധങ്ങള്‍; യൂറോപ്പില്‍ പിടിമുറുക്കി വീണ്ടും കോവിഡ്‌

നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും ശക്തം

Published

on

ആംസ്റ്റര്‍ഡാം: യൂറോപ്പില്‍ വീണ്ടും കോവിഡ് പിടിമുറുക്കി തുടങ്ങിയതോടൊപ്പം നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും ശക്തം. നാലാം തരംഗത്തിലേക്ക് നീങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കുകള്‍ കര്‍ശനമാക്കുന്നതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്.
കോവിഡ് കേസുകളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഓസ്ട്രിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 15,809 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ സജീവമായി തുടരുമ്പോഴും യൂറോപ്പില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രിയ. 10 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അനിവാര്യമെങ്കില്‍ 20 ദിവസത്തേക്ക് നീട്ടും. കടളെല്ലാം അടച്ചു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ മൂന്നാം ദിവസവും പ്രതിഷേധം അക്രമാസക്തമായി. റോട്ടര്‍ഡാമില്‍ പ്രതിഷേധം കലാപമായി മാറിയതോടെ പൊലീസ് വെടിവെച്ചു.

രാജ്യവ്യാപകമായി 145 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യം മൂന്നാഴ്ചത്തെ ലോക്ക്ഡൗണിലാണ്. അക്രമങ്ങളെ ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുത്തെ അപലപിച്ചു. വിഡ്ഢികള്‍ നടത്തിയ കലാപമെന്നാണ് അദ്ദേഹം അക്രമങ്ങളെ വിശേഷിപ്പിച്ചത്. ഉത്തരവാദികള്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് റുത്തെ വ്യക്തമാക്കി. നെതര്‍ലന്‍ഡ്‌സില്‍ മുമ്പും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

ജനുവരിയില്‍ റോട്ടര്‍ഡാമിലെ തെരുവുകളില്‍ ജനം പൊലീസിനെ ആക്രമിക്കുകയും റോഡില്‍ തീയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലും ആയിരക്കണക്കിന് ആളുകള്‍ വാക്‌സിന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവിലിറങ്ങി.

ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന് ഫ്രഞ്ച് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ രോഗ വ്യാപനം മൂന്നിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Published

on

മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.

ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്‍പ്പടിയില്‍ ഉപേക്ഷിച്ചു.

ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്‍ ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്‍ ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരിക്കുകള്‍ വരുത്തിയെന്നും പോലീസ് പറഞ്ഞു.

സുലൈമാന്‍ അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി പോലീസ് സര്‍വീസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്‍പ്പിക്കാന്‍ അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.

‘എന്റെ മകന്റെ ശരീരത്തില്‍ മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്‍ അവനെ മര്‍ദിച്ചു. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ ഓടിയപ്പോള്‍, അവര്‍ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും നേരെ അക്രമം നടത്തി. സുലൈമാന്‍ എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്‍ അവനോട് ചെയ്തതിന്, നിയമം നല്‍കാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല,’ സുലൈമാന്റെ പിതാവ് റഹിം ഖാന്‍ പറഞ്ഞു.

Continue Reading

kerala

‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.

മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.

 

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

Trending