കൊച്ചി: മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു.42 വയസ്സായിരുന്നു. കോവിഡ് ബാധിതനായശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലയാള മാധ്യമ രംഗത്തെ സജീവസാന്നിധ്യമായിരുന്നു വിപിന്‍. ഇന്ത്യാവിഷന്‍ ചാനലിലൂടെയാണ് മാധ്യമ രംഗത്തേക്കുള്ള പ്രവേശനം. പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി. മകന്‍ മഹേശ്വര്‍.