X
    Categories: Health

വൈറ്റമിന്‍ ഡി കോവിഡ് രോഗികളെ സഹായിക്കുമോ? ; പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

കോവിഡ് കാലത്ത് പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകങ്ങളെ കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിരുന്നു. അവയില്‍ പലതും ശുപാര്‍ശ ചെയ്ത ഒന്നാണ് കോവിഡിനെ തടുക്കാന്‍ വൈറ്റമിന്‍ ഡി യുടെ ഉപയോഗം. എന്നാല്‍ വൈറ്റമിന്‍ ഡി അത്തരത്തില്‍ പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഒരുക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന വൈറ്റമിന്‍ ഡി തോതിന് ജനിതകപരമായിതന്നെ സാധ്യതയുള്ളവര്‍ക്ക് കോവിഡ് തീവ്രത കുറവായിരിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതിനായി കോവിഡ് ബാധിതരായ 4134 പേരുടെയും കോവിഡ് ഇല്ലാത്ത 12,848,76 പേരുടെയും ജനിതക വകഭേദങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി.
ജനിതകപരമായി തന്നെ ഉയര്‍ന്ന വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉള്ളവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട് രോഗതീവ്രത കുറവൊന്നും കണ്ടെത്താനായില്ലെന്നും ഇവര്‍ക്ക് പ്രത്യേകിച്ചൊരു സംരക്ഷണം കോവിഡിനെതിരെ ഇല്ലെന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം പഠനത്തിന് ചില പരിമിതികള്‍ ഉണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. വൈറ്റമിന്‍ ഡി അഭാവം ശരീരത്തിലുള്ള വ്യക്തികളുടെ കാര്യം പഠനം പരിശോധിച്ചിട്ടില്ല. ഇത്തരത്തില്‍ വൈറ്റമിന്‍ ഡി അഭാവം ഉള്ളവരില്‍ അതടങ്ങിയ ഭക്ഷണവും മരുന്നുകളും കഴിക്കുന്നതിലൂടെ എന്തെങ്കിലും മാറ്റം വരുമോ എന്നതും ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടില്ല. യൂറോപ്യന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ മാത്രം നടത്തിയ പഠനം മറ്റ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ശരിയാകുമോ എന്നറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

 

web desk 3: