വിഴിഞ്ഞം പദ്ധതി ഇനിയും വൈകും. 2024 വരെ അദാനി ഗ്രൂപ്പ് സമയം ആവശ്യപ്പെട്ടതായാണ് റിപ്പേര്‍ട്ടുകള്‍. 2019 ല്‍ തീരേണ്ട പദ്ധതിയാണ് ഇനിയും സമയം ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ സമയം നീട്ടി ചോദിക്കുന്നതില്‍ സര്‍ക്കാരിന് യോജിപ്പില്ല. പ്രകൃതിക്ഷോഭവും വസ്തുക്കളുടെ ലഭ്യത കുറവും തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദാനി ഗ്രൂപ്പ് സമയം ആവശ്യപ്പെട്ടരിക്കുന്നത്.

അതെ സമയം കാരണങ്ങള്‍ നിരത്തി അദാനി ഗ്രൂപ്പ് സര്‍ക്കാറിനെയും കുറ്റപ്പെടുത്തുന്നുണ്ട്. 2015ല്‍ 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. എന്നാല്‍ ഇതാണ് 2024ലേക്ക് നീളുന്നത്.