കോവിഡ് രോഗി ആത്മഹത്യ ചെയ്താല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നല്‍കുമെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിരുന്നു.

എന്നാല്‍ കോവിഡ് രോഗി ആത്മഹത്യ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനവില്ല എന്നായിരുന്നു ആദ്യം കേന്ദ്രത്തിന്റെ നിലാപാട്. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ ഒരു മാറ്റം ഉണ്ടായിരിക്കുന്നത്.ഇതിനുള്ള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് വകയിരുത്തണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.