Connect with us

kerala

വിഴിഞ്ഞം സമരം 25 ദിവസം പിന്നിട്ടു; സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം

: ലത്തിന്‍ സഭയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം 25 ദിവസം പിന്നിടുമ്പോഴും കടുംപിടുത്തം തുടര്‍ന്ന് സര്‍ക്കാര്‍.

Published

on

തിരുവനന്തപുരം: ലത്തിന്‍ സഭയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന സമരം 25 ദിവസം പിന്നിടുമ്പോഴും കടുംപിടുത്തം തുടര്‍ന്ന് സര്‍ക്കാര്‍. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനായി ആരും വരേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് ഇപ്പോള്‍ സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് ലത്തിന്‍ സഭാ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിതലത്തിലും മുഖ്യമന്ത്രിയുമായും നാലു പ്രാവശ്യം ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല.

തിരുവോണം നാളില്‍ ഇലമാത്രം വിളമ്പി മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. തിരുവോണ നാളില്‍ വേറിട്ട പ്രതിഷേധം കൊണ്ട് ശ്രദ്ധേയമായി. തീരം കരയുന്നു എന്ന മുദ്രാവാക്യം മുഴക്കി വൈദികരും മത്സ്യതൊഴിലാളികളുമടങ്ങിയ പ്രതിഷേധക്കാര്‍ വാഴയിലകള്‍ക്ക് മുന്നില്‍ ഇരുന്ന് ഗ്ലാസുകള്‍ കമഴ്ത്തിവെച്ച് കല്ലും മണ്ണുമടക്കം പ്രതീകാത്മക സദ്യവിളമ്പി നിരാഹാര സമരം നടത്തിയാണ് പ്രതിഷേധിച്ചത്. നൂറുകണക്കിന് സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത രാപ്പകല്‍ സമരം സമരസമിതി കണ്‍വീനര്‍ ഫാ.തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമരപ്പന്തലില്‍ നടന്നുവരുന്ന റിലേ നിരാഹരമനുഷ്ഠിച്ച ഫാ.എ.ആര്‍ ജോണ്‍, ഫാ.സ്റ്റാന്‍സിലാസ് തിയോസ് മാസ്, ഫാ.മനീഷ് പീറ്റര്‍, അല്‍മായരായ ജാക്‌സന്‍, ലിബിന്‍, ഹാംലെറ്റ്, സിസ്റ്റര്‍ ഷേര്‍ളി എന്നിവര്‍ക്ക് വൈകുന്നേരം മലങ്കര സുറിയാനി സഭ പരമാധ്യക്ഷന്‍ കര്‍ദിനാല്‍ ക്ലിമ്മീസ് മാര്‍ബസേലിയോസ് കത്തോലിക്കബാവ നാരങ്ങാ നീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു. രാപ്പകല്‍ സമരത്തിന്റെ 25-ാം ദിനമായ ഇന്നലെ തോപ്പ്, കൊച്ച് തോപ്പ്, ചെറിയതുറ എന്നവിടങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending