തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്ന് ഭരണകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മറിച്ച് അവരെ തിരുത്തുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നിലമ്പൂര്‍ മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. നിലമ്പൂര്‍ വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ്, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാവോവാദി വേട്ടക്കെതിരെ വിഎസ് വീണ്ടും രംഗത്തുവന്നത്. വി.എസിന്റെ കത്തിന് നേരിട്ട് പ്രതികരണം നല്‍കാതെ പിണറായി വിജയന്‍ പരോക്ഷമായ മറുപടി നല്‍കി. പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാറില്‍ നിന്ന് ഉണ്ടാവില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.