തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വെച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ‘അഭിവാദ്യമര്‍പ്പിച്ച് ‘വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിവാദ്യം അറിയിച്ചത്.

എല്ലാ മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കാനുള്ള ഭേദഗതിക്ക് ദേശീയതലത്തില്‍ വരെ എതിര്‍പ്പുയര്‍ന്നതിന് തുടര്‍ന്നാതോടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒരു പക്ഷെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും ഇത്. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നത്.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്

ഗവര്‍ണര്‍ക്ക് അങ്ങനെത്തന്നെ വേണം.
ആരോടുമാലോചിക്കാതെ സ്വന്തം നിലക്ക് ഇങ്ങനെ ഓരോ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് വകവച്ച് തരുന്ന ഒരു സര്‍ക്കാരല്ല ഇടതുപക്ഷത്തിന്റേത്. കടിച്ച പാമ്പിനേക്കൊണ്ട് തന്നെ വിഷമിറക്കിച്ച ഇതിഹാസ രാജ പിണറായി സഖാവിന് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
ഗവര്‍ണര്‍ക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്റെ കുഴപ്പമായിരിക്കാം ല്ലേ!