kerala
കാസര്‍കോട് ടാറ്റ ആശുപത്രി നില്ക്കുന്ന ഭൂമി തിരിച്ചുവേണമെന്ന് വഖഫ് ബോര്‍ഡ്
സര്‍ക്കാര്‍ ജിഫ്രി തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിച്ചില്ല
ആശുപത്രി നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാമെന്ന വ്യവസ്ഥയില്‍ വഖഫ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിക്കാതെ കബളിപ്പിച്ചു. ടാറ്റയുടെ സഹായത്തോടെ കാസര്‍കോട്ട് നിര്‍മ്മിച്ച കോവിഡ് ആശുപത്രിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 4.125 ഏക്കര്‍ വഖഫ് ഭൂമിക്ക് പകരം കരാര്‍ ചെയ്ത ചെയ്ത സ്ഥലം വിട്ടു നല്കാത്തതിനാല് തിരിച്ചു വേണമെന്ന് ചട്ടംചാലില്‍ എം.ഐ.സി, തെക്കില്‍ ആന്റ് ജമാഅത്തുല്‍ ഉലമ സംഘം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നു.
ഇതു സംബന്ധിച്ച് 2021 സെപ്തംബര്‍ ഏഴിന് മലബാര്‍ ഇസ്്ലാമിക് കോംപ്ലക്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് നല്കിയ കത്തു കഴിഞ്ഞ ഏഴിനു ചര്‍ച്ച ചെയ്ത വഖഫ് ബോര്‍ഡ് നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് കോവിഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനാണ് 1958ലെ കേരള ലാന്റ് റിലിങ്കിഷ്മെന്റ് ആക്ട് പ്രകാരം വിട്ടു നല്‍കിയത്. ടാറ്റ 60 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാറിന് കൈമാറിയ ആശുപത്രിക്കായി 4.125 ഏക്കര്‍ വഖഫ് ഭൂമിയാണ് ഏറ്റെടുത്തത്. ബോര്‍ഡില്‍ 10237/ആര്.എ നമ്പറായി രജിസ്റ്റര്‍ ചെയ്ത ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്്ലാമിക് കോംപ്ലക്സ് അസോസിയേഷന് വഖയാണ് ഈ വഖഫ് ഭൂമി.
ഇതിനു പകരമായി 1964ലെ കേരള ലാന്റ് അസൈന്മെന്റ് റൂള്‍സ് 24 പ്രകാരം 267/2 ബി, 1 ബി, 266/ 1, 276/1 എ, 277/1എ എന്നീ സര്‍വ്വെ നമ്പറുകളിലുളള വസ്തുക്കള്‍ വിട്ടു നല്‍കുമെന്നും കരാറുണ്ടാക്കി. സയ്യിദ് ജീഫ്രി തങ്ങളുമായി 2020 ഏപ്രില്‍ 17ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഐ.എ.എസ് ഉണ്ടാക്കിയ കരാര്‍ ഒന്നര വര്‍ഷമായിട്ടും പാലിക്കാത്തത് വിശ്വാസ വഞ്ചനയാണ്. 2020 ഏപ്രില്‍ ആറിനാണ് കാസര്‍കോട്ട് ആശുപത്രി പണിയുമെന്ന പ്രഖ്യാപനമുണ്ടായത്. ഏഴിനു തന്നെ ജില്ലാ കലക്ടര്‍ പ്രസ്തുത സ്ഥലം നിശ്ചയിച്ചു. ജില്ലാ കലക്ടറുടെ കത്തിനെ തുടര്‍ന്ന്, വീഡിയോ കോണ്‍ഫ്രന്‍സ് വഴി 2020 ഏപ്രില്‍ 23ന് ചേര്‍ന്ന അടിയന്തര വഖഫ് ബോര്‍ഡ് യോഗമാണ് വിഷയം പരിഗണിച്ച് 2020 ഏപ്രില്‍ 17ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ജില്ലാ കലക്ടര്‍ ഏര്‍പ്പെട്ട കരാരില്‍ പറയുന്ന ധാരണക്ക് അംഗീകാരം നല്‍കിയത്.
എന്നാല്‍, ഒന്നര വര്‍ഷമായിട്ടും ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയിട്ടും പകരം വാഗ്ദാനം ചെയ്ത സ്ഥലം നല്കാത്തതിനാല് ആശുപത്രി നില്ക്കുന്ന മലബാര്‍ ഇസ്്ലാമിക് കോംപ്ലക്സ് അസോസിയേഷന്റെ സ്ഥലം തിരിച്ചു നല്‍കണമെന്ന് 2021 സെപ്തംബര്‍ ഏഴിന് കമ്മിറ്റി ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് കത്തു നല്‍കുകയായിരുന്നു.
കഴിഞ്ഞ ഏഴിലെ വഖഫ് ബോര്‍ഡ് യോഗം ഇത് അംഗീകരിച്ച് കരാറില്‍ പറയുന്ന പ്രകാരം ഭൂമിയോ അല്ലെങ്കില്‍ ടാറ്റ ആശുപത്രി നില്ക്കുന്ന വഖഫ് ഭൂമിയോ തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ഒമ്പതിന് കത്തു നല്കി. 2020 ഒക്ടോബര്‍ 28നാണ് 128 യൂണിറ്റുകളിലായി 81000 സ്ക്വയര്‍ഫീറ്റില്‍ 551 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്.
kerala
പിതാവിനെ കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. പണം നല്കാന് വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
entertainment
“കളങ്കാവൽ” സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.
കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്ക്രീനുകളിൽ നിന്ന് 365 സ്ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു.
ഗൾഫിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ അഞ്ചു കോടിയോളമാണ് ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ലോക’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
kerala
ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍
ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
കൊച്ചി: ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞ കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ് (24)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം.
ട്രെയിനില്‍ നിന്നും പൊതികള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാല് പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ പുതിയന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വയ്ക്കും. തീവണ്ടിയില്‍ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോള്‍ പുറത്തേക്ക് എറിയും. അവിടെ കാത്തു നില്ക്കുന ആളുകള്‍ കഞ്ചാവുമായി സ്ഥലം വിടും.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

