കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു.കോട്ടയം പുതുപ്പള്ളി പെരുംകാവില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.റോസന്ന എന്ന യുവതിയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്.

യുവതിക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.കൊലപാതകത്തിനു ശേഷം മക്കളെയും യുവതിയെയും കാണാതായിട്ടുണ്ട്.ഇത്തരത്തില്‍ വീട് വിട്ട് ഇറങ്ങുന്ന ശീലം മുന്‍പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.