വയനാട് : വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട് സ്വദേശിയെ ആന ചവിട്ടിക്കൊന്നു. നടവയൽ സ്വദേശി ജോയിയാണ് മരിച്ചത്. നാല്പ്പത്തിയൊൻപത് വയസായിരുന്നു.

കർണാടക സർഗൂരിലെ കൃഷിയിടത്തിലാണ് സംഭവം. തോട്ടത്തിലെ പൈപ്പ് തുറക്കാൻ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

വയനാട്ടിൽ വിനോദസഞ്ചാരത്തിന് വന്ന യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടൽ മാറുന്നതിനു മുൻപാണ് വീണ്ടും ആക്രമണം നടന്നത്. കണ്ണൂർ ചേലേരി സ്വദേശി ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേപ്പാടത്തായിരുന്നു സംഭവം.