കൊച്ചി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങുമെന്ന് ആദിവാസി ഗോത്രമഹാസഭാ കോഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും പ്രകടന പത്രിക പരിഷ്‌കരിക്കണമെന്ന ആവശ്യം ഉന്നയിക്കാനും 13ന് വയനാട് മണ്ഡലത്തില്‍ ആദിവാസി ദളിത് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഇടുക്കി ജില്ലയില്‍ മത്സരിക്കുന്ന ജി.ഗോമതി, എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന ചിഞ്ചു അശ്വതി എന്നിവരെയും ഗോത്രമഹാസഭ പിന്തുണക്കും.
Be the first to write a comment.