Connect with us

News

മുഖം മറയ്ക്കാന്‍ ‘മാസ്‌ക്കിനു പകരം പെരുമ്പാമ്പിനെ ചുറ്റി ബസ് യാത്രികന്‍; ദൃശ്യങ്ങള്‍ പുറത്ത്

Published

on

മുഖം മറയ്ക്കാന്‍ ‘മാസ്‌ക്കിനു പകരം പെരുമ്പാമ്പിനെ ചുറ്റിയ ബസ് യാത്രികന്റെ ദൃശ്യങ്ങള്‍ പുറത്ത്. പലതരം മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡില്‍ ബസ് യാത്രക്കിടെ ഒരു വ്യക്തി ഉപയോഗിച്ച ‘ജീവനുള്ള മാസ്‌ക്’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുണികൊണ്ടുള്ള മാസ്‌കിനു പകരം ഇയാള്‍ മുഖവും കഴുത്തും മറയ്ക്കാനായി ഉപയോഗിച്ചത് ഒരു വമ്പന്‍ പെരുമ്പാമ്പിനെയാണ്.

കഴുത്തില്‍ ചുറ്റിയ നിലയില്‍ പാമ്പുമായി ബസ്സില്‍ ഇരിക്കുന്ന യാത്രക്കാരന്റെ ചിത്രങ്ങള്‍ ഇതിനോടകം ജനശ്രദ്ധ കഴിഞ്ഞു. കഴുത്തിലും മുഖത്തുമായി ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടപ്പോള്‍ മറ്റു യാത്രക്കാര്‍ ആദ്യം കരുതിയത് അത് പാമ്പിന്റെ പുറം തൊലിയുടെ മാതൃകയിലുള്ള ചിത്രം വരച്ച മാസ്‌ക് ആകും എന്നാണ്. എന്നാല്‍ അല്പസമയത്തിനുശേഷം പാമ്പ് കഴുത്തില്‍നിന്നും പിടിവിട്ട് സമീപത്തുള്ള കമ്പിയിലേക്ക് ഇഴഞ്ഞു നീങ്ങിയതോടെയാണ് ജീവനുള്ള പാമ്പ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.

ഇയാള്‍ യഥാര്‍ഥ മാസ്‌ക് ധരിച്ചിരുന്നില്ല എന്നതാണ് വസ്തുത. ജീവനുള്ള പാമ്പിനെ ബസിനുള്ളില്‍ കണ്ടതോടെ മറ്റ് യാത്രക്കാരെല്ലാം ജാഗ്രതയിലായിരുന്നു. എന്നാല്‍ പാമ്പ് യാത്രക്കാരില്‍ ആരെയും ഉപദ്രവിക്കാന്‍ മുതിര്‍ന്നില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി സ്‌കാര്‍ഫ് അടക്കമുള്ള ഏത് ഉല്‍പ്പന്നങ്ങളും മുഖം മറയ്ക്കാന്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു മുതലെടുത്ത് ജീവനുള്ള ഒരു പാമ്പിനെ തന്നെ മാസ്‌കിന് പകരം ആരെങ്കിലും ഉപയോഗിക്കുമെന്നു കരുതിയില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പറയുന്നു.

ബസ്സിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതിനാല്‍ ഈ വിഷയം ഗൗരവമായി തന്നെ കണക്കാക്കുന്നതായും ട്രാന്‍സ്‌പോര്‍ട്ട് ഗ്രൂപ്പായ സ്റ്റേജ്‌കോച്ചിന്റെ വക്താവ് വ്യക്തമാക്കി. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ബസ്സിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു

Published

on

മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ്നാട്ടില്‍ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണികണ്ടത്താണ് സംഭവം.ആശാപുര എന്ന തടിമില്ലില്‍ നുഴഞ്ഞുകയറിയ യുവാവിനെ തൊഴിലാളികള്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു. മില്ലുടമ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

Continue Reading

kerala

പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Published

on

കോട്ടയം : പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍ രാജു ആണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച്‌ യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം മാല പൊട്ടിക്കാന്‍ ആയിരുന്നു ശ്രമം. ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും കടിച്ച്‌ പരിക്കേല്‍പ്പിച്ചു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഹെയ്ല്‍ രാജുവിനെ പിടിച്ചു വച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Continue Reading

kerala

ഹൈജംബിൽ പ്രതീക്ഷയായി മലപ്പുറത്തിന്റെ ഹന്ന

മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംബിൽ അഞ്ചാം സ്ഥാനം നേടിയ മലപ്പുറത്തെ ഹന്നയുടെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നു.  31 പേർ പങ്കെടുത്ത സബ്ജൂനിയർ ഗേൾസ് ഹൈജംബ് മത്സരത്തിലെ ഫൈനലിൽ 1.32 മീറ്റർ ഉയരത്തിൽ ചാടി അഞ്ചാമതായി എത്തിയ ഹന്ന കായിക ലോകത്തിനും മലപ്പുറത്തിനും പുതിയ പ്രതീക്ഷയേകുന്നു.
കന്നി മത്സരത്തിൽ തന്നെ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനമേളയിലും എത്തിപ്പെടാൻ ഭാഗ്യം ലഭിച്ച ഈ കൊച്ചു മിടുക്കി യാതൊരു പരിശീലനവും കൂടാതെയാണ് മത്സരയോഗ്യത നേടിയത് എന്നതാണ് പ്രത്യേകത.

കൂട്ടിലങ്ങാടി പള്ളിപ്പുറം കോഴിപ്പറമ്പിലെ പുളിക്കത്തൊടി അബ്ദുറഹ്മാന്റെയും ഇൽമുന്നീസയുടെയും അഞ്ച് മക്കളിൽ ഇളയവളായ ഹന്ന മങ്കട പള്ളിപ്പുറം ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  എൽ.പി. ക്ലാസ്മുതൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്ന ഹന്നക്ക് കായിക മത്സരങ്ങളിൽ വലിയ താൽപര്യമായിരുന്നു.

കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം സ്വന്തമായി ജംബിംഗ് പിറ്റു പോലുമില്ലാത്ത സ്കൂളിലെ കായിക മേളയിലെ ഹൈം ജംബിലെ മികച്ച പ്രകടനവും അധ്യാപകരായ സലീം പെരിമ്പലത്തിന്റെയും ലിജിയുടെയും പ്രോത്സാഹനവും പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ പിന്തുണയും സ്കൂൾ പഠനകാലത്ത് കായികരംഗത്ത് മുന്നേറ്റം നടത്തിയ മാതാവിന്റെ കായിക പാരമ്പര്യവുമെല്ലാം ഒത്തുചേർന്നപ്പോൾ ഹന്നയെ ഉപജില്ല മുതൽ സംസ്ഥാനതലം വരെ എത്തിക്കുകയായിരുന്നു.  ഗ്രാമീണ മേഖലയിൽ സാധാരണ കുടുംബത്തിൽ നിന്ന് യാതൊരു പരിശീലനവും ലഭിക്കാത്ത ഹന്നയുടെ പ്രകടനത്തെ തലസ്ഥാനത്തെ കായിക നഗരിയിലെ സ്പോർട്സ് വിദഗ്ധരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്.

Continue Reading

Trending