More
വെസ്ലി സ്നൈഡര്‍ ഇനി ഗറാഫയുടെ താരം; പത്താംനമ്പര്‍ ജഴ്സിയില്‍ കളിക്കും
ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്ബോള്‍ താരം വെസ്ലി സ്നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍ പത്താം നമ്പര്‍ ജഴ്സിയിലായിരിക്കും സ്നൈഡര്‍ കളിക്കുക. പുതിയ ജഴ്സിയുടെ പ്രകാശനവും നടന്നു. ഗറാഫയ്ക്കുവേണ്ടി ഖത്തറില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇവിടെ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നെതര്‍ലന്‍ഡിനെ 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 33കാരനായ സ്നൈഡര്‍ പറഞ്ഞു. ഗറാഫയില്‍ പുതിയ കുട്ടികള്‍ക്ക് വിദഗ്ദ്ധപരിശീലനം നല്‍കുന്നതിനും അവരെ സാങ്കേതികമായി ഉയര്‍ത്തുന്നതിനുമുള്ള സന്നദ്ധതയും സ്നൈഡര്‍ പ്രകടിപ്പിച്ചു. സ്നൈഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ഗറാഫ ക്ലബ്ബിന്റെ നേട്ടങ്ങള്‍ഉള്‍പ്പെടുത്തി വീഡിയോയും സ്നൈഡറുടെ കരിയറിലെ മികച്ച പ്രകടനങ്ങളും ഗോളുകളും കോര്‍ത്തിണക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.
മുന്‍അല്‍ഗറാഫ താരങ്ങളായ മഹ്മൂദ് സോഫിയും ആദല്‍ ഖമീസുമാണ് പത്താംനമ്പര്‍ ജഴ്സി സ്നൈഡര്‍ക്ക് കൈമാറിയത്. നിലവില്‍ വിഖ്യാത സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദിനായി കളിക്കുന്നുണ്ട്. ആറാം നമ്പര്‍ ജഴ്സിയിലാണ് സാവി കളിക്കുന്നത്. സ്നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗറാഫ സ്പോര്‍ട്സ് ക്ലബ്ബ് ഫുട്ബോള്‍ തലവന്‍ മഹ്മൂദ് അല്‍ഗസാല്‍ പറഞ്ഞു. മഹാനായ കളിക്കാരനെ ഒപ്പം ചേര്‍ക്കാനായതില്‍ ആഹ്ലാദമുണ്ട്. നാലു വര്‍ഷം മുന്‍പുതന്നെ സ്നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനം ഇപ്പോള്‍ ഒപ്പുവയ്ക്കാനായതില്‍ അത്യധികമായ സന്തോഷമുണ്ട്. ടീമിന് വലിയ മുതല്‍ക്കൂട്ടാകും സ്നൈഡറുടെ സാന്നിധ്യം. യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. സ്നൈഡറാകും ടീം ക്യാപ്റ്റന്‍- അല്‍ഗസാല്‍ പറഞ്ഞു.
അല്‍ഗറാഫയെ എല്ലാതലത്തിലും സഹായിക്കുമെന്ന് സ്നൈഡര്‍ പറഞ്ഞു. തന്റെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും ഗറാഫയ്ക്കായി ചെലവഴിക്കും. ഇവിടെ പരിശീലനത്തിനും ടീമിനെ സഹായിക്കാനുമായി കാത്തിരിക്കുന്നു. ടീമിന്റെ മികവ് വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നല്ല നിലവാരമുള്ള യുവതാരങ്ങള്‍ ഇവിടെയുണ്ട്.അവര്‍ക്ക് മികച്ച പരിശീലനം നല്‍കും. വരുന്ന സീസണ് മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സ്നൈഡര്‍ പറഞ്ഞു.
തന്റെ കൂടുമാറ്റത്തെക്കുറിച്ച് പല ഉഹാപോഹങ്ങളും കേട്ടിരുന്നു. അമേരിക്കയിലേക്കും ചൈനയിലേക്കും മറ്റിടങ്ങളിലേക്കുമെല്ലാം പോകുന്നുവെന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഖത്തറിലേക്ക് പോകുന്നുവെന്നത് ഒരിടത്തും വായിച്ചില്ല. ഫുട്ബോള്‍ കളിക്കുകയെന്നതാണ് ഇവിടേക്കു വരാനുള്ള ചോയ്സെന്നും സ്നൈഡര്‍ പറഞ്ഞു. ഖത്തറിലെ സുഹൃത്ത് അനൗര്‍ ദിബയില്‍ നിന്നും ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും ഫുട്ബോള്‍ അന്തരീക്ഷത്തെക്കുറിച്ചുമെല്ലാം മനസിലാക്കാനായതായും സ്നൈഡര്‍ പറഞ്ഞു. 20104ലും 2018ലും ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ സ്നൈഡര്‍ ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ശ്രമിക്കുമെന്നും പറഞ്ഞു.
നെതര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി 133 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്നൈഡര്‍ അടുത്ത സീസണിലും ഗറാഫയ്ക്കൊപ്പമുണ്ടാകും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്നൈഡറുടെ സാന്നിധ്യമുണ്ടാകും. ഈ സീസണിന്റെ തുടക്കത്തില്‍ തുര്‍ക്കിയിലെ ഗലാറ്റ്സരെയില്‍ നിന്നാണ് ഫ്രാന്‍സിലെ ഓജിസി നൈസ് ടീമില്‍ സ്നൈഡര്‍ എത്തുന്നത്. അവിടെനിന്നാണ് ഖത്തറിലേക്കുള്ള കൂടുമാറ്റം.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
kerala
പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം
ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു
കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

