പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശവുമായി വീണ്ടും സംഘ്പരിവാര്‍ നേതാക്കള്‍. അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുതെന്ന ഭീഷണി സന്ദേശമാണ് പെണ്‍കുട്ടികള്‍ക്ക് അയച്ചത്. കര്‍ണാടകത്തിലെ ബജ്‌റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ ബിജെപി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമയച്ചത്.
ഹിന്ദുത്വം സംരക്ഷിക്കണമെന്നും അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും സന്ദേശത്തില്‍ പറഞ്ഞു.
മുസ്‌ലിംകളെ ഇഷ്ടമാണെന്ന് പറഞ്ഞ 20കാരി സംഘ്പരിവാര്‍ നേതാക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഭീഷണി. അതേസമയം, സന്ദേശത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.