india
രണ്ട് സിംഹങ്ങളും പോയി, ഇനിയെന്ത് എന്‍ഡിഎ; പരിഹാസവുമായി ശിവസേന
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന എന്‍ഡിഎയില്‍ നിന്നും അകന്നത്. അതേമയം, കര്‍ഷക വിരുദ്ധമെന്ന നിലയില്‍ വിവാദമായ കാര്‍ഷിക ബില്‍ എതിര്‍പ്പ് വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയതോടെയാണ് സുഖ്ബീര്‍ സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ കഴിഞ്ഞദിവസം എന്‍ഡിഎ വിട്ടത്.

മുംബൈ: സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും പുറത്തുപോയതോടെ എന്‍ഡിഎ മുന്നണി ശോഷിച്ചതില്‍ മോദി സര്‍ക്കാറിനെ പരിഹസിച്ച മുമ്പ് കക്ഷിയായിരുന്ന ശിവസേന. ശിരോമണി അകാലിദളും പോയതോടെ രണ്ട് സിംഹങ്ങളും പോയി, എന്‍ഡിഎയില്‍ ഇനി ആരാണ് ബാക്കിയുള്ളത്, ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പരിഹസിച്ചു. ഇപ്പോള്‍ ചിലര്‍ സഖ്യത്തോട് രാമ രാമ പറഞ്ഞ് പോയെന്നും രണ്ട് സിംഹങ്ങള്‍ നഷ്ടപ്പെട്ട എന്‍.ഡി.എയില്‍ ഒരു രാമനും ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
എന്‍ഡിഎയുടെ അവസാന തൂണായിരുന്ന ശിരോമണി അകാലിദള്‍ സഖ്യം വിടുന്നത് തടയാന്‍ പോലും എന്‍ഡിഎ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണ്. നേരത്തെ ശിവസേനയും എന്‍ഡിഎ വിട്ടിരുന്നു. എന്‍ഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു. രണ്ട് പാര്‍ട്ടികളും പുറത്തുപോയതോടെ ഇനി ആരാണ് മുന്നണിയില്‍ അവശേഷിക്കുന്നത്? അവിടെ ബാക്കിയുള്ളവര്‍ക്ക് ഹിന്ദുത്വവുമായി എന്തെങ്കിലും ചെയ്യാനുണ്ടോ? നെടുംതൂണ് നഷ്ടമായ എന്‍.ഡി.എയ്ക്ക് ഇനി നിലനില്‍പ്പുണ്ടോയെന്നും, ലേഖനത്തില്‍ ശിവസേന ചോദിക്കുന്നു.
അതേസമയം, കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. ശിവസേനയും അകാലിദളുമില്ലാത്ത സഖ്യത്തെ എന്‍ഡിഎയായി കാണാനാകില്ലെന്നാ റാവത്തിന്റെ പ്രതികരിച്ചു. എന്‍ഡിഎയുടെ പ്രധാന തൂണുകളായിരുന്നു ശിവസേനയും അകാലിദളും. ശിവസനേ എന്‍ഡിഎയില്‍ നിന്ന് പുറത്ത് കടക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇപ്പോഴിതാ അകാലിദളും. ഇപ്പോള്‍ എന്‍ഡിഎയ്ക്ക് പുതിയ പങ്കാളികളെ കിട്ടിയിരിക്കുന്നു. അവര്‍ക്ക് ഞാന്‍ ആശംസ നേരുന്നു. പക്ഷെ ശിവസേനയും അകാലിദളുമില്ലാത്ത ഒരു സഖ്യത്തെ ഞാന്‍ എന്‍ഡിഎയായി പരിഗണിക്കില്ല,’സഞ്ജയ് റാവത്ത് പറഞ്ഞ
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന എന്‍ഡിഎയില്‍ നിന്നും അകന്നത്. അതേമയം, കര്‍ഷക വിരുദ്ധമെന്ന നിലയില്‍ വിവാദമായ കാര്‍ഷിക ബില്‍ എതിര്‍പ്പ് വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയതോടെയാണ് സുഖ്ബീര്‍ സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ കഴിഞ്ഞദിവസം എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മോദി സര്‍ക്കാറിന് കടുത്ത തിരിച്ചടിയായ മുന്നണി വിടാനുള്ള അകാലിദളിന്റെ ഔദ്യോഗിക തീരുമാനവും ഉണ്ടായത്. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്‍ ഒന്നായിരുന്നു ശിരോമണി അകാലി ദള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്നായിരുന്നു പാര്‍ട്ടി നേതാവ് സുഖ്ബിര്‍ സിങ്ങ് പ്രഖ്യാപിച്ചത്.
india
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന് ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന് ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന് ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
india
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന് ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
kerala3 days ago
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി