Connect with us

india

കൈയിലിരുന്നതും പോയി ബി.ജെ.പി; മഹാരാഷ്ട്ര മോഡല്‍ ബിഹാറില്‍ പാളി

ഏകനാഥ് ഷിന്‍ഡേയെ മുന്നില്‍ നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി, അവിടെ മന്ത്രിസഭാ വികസനത്തിന് തിരഞ്ഞെടുത്ത അതേ ദിവസം തന്നെയാണ് ബിഹാറില്‍ അവര്‍ക്ക് ഭരണം നഷ്ടമായത്.

Published

on

പറ്റ്‌ന: ഏകനാഥ് ഷിന്‍ഡേയെ മുന്നില്‍ നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി, അവിടെ മന്ത്രിസഭാ വികസനത്തിന് തിരഞ്ഞെടുത്ത അതേ ദിവസം തന്നെയാണ് ബിഹാറില്‍ അവര്‍ക്ക് ഭരണം നഷ്ടമായത്.യാദൃശ്ചികമാവാം ഇതെന്ന് പറയുമ്പോഴും രണ്ടു സംസ്ഥാനങ്ങളിലും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ സാമ്യതകളുണ്ട്. മറ്റൊരു മഹാരാഷ്ട്ര തന്നെയായിരുന്നു ബിഹാറില്‍ ബി.ജെ.പി സ്വപ്‌നം കണ്ടത്. എന്നാല്‍ ഉദ്ദവിന് പറ്റിയ അമളി നിതീഷിന് പിണഞ്ഞില്ല. ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് സര്‍ക്കാറിനെ തന്നെ ഇല്ലാതാക്കി നിതീഷ്. മഹാരാഷ്ട്ര മാതൃകയില്‍ ജെ.ഡി.യുവിനെ പിളര്‍ത്തി ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ബി.ജെ.പി നീക്കം. അടുത്തിടെ ജെ.ഡി.യുവില്‍ നിന്ന് രാജിവച്ച ആര്‍. സി.പി സിങിനെ മുന്നില്‍ നിര്‍ത്താനും ബി.ജെ.പി പദ്ധതി തയ്യാറാക്കി. ജെ.ഡി.യുവില്‍ നിതീഷ് കഴിഞ്ഞാല്‍ രണ്ടാമനായിരുന്നു സിങ്.

എന്നാല്‍ അടുത്ത കാലത്തായി ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ല. രണ്ടാം മോദി സര്‍ക്കാറില്‍ ചേരുമ്പോള്‍ രണ്ട് കേന്ദ്രമന്ത്രി പദമാണ് നിതീഷ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഒരു സീറ്റ് സിങിനു വേണ്ടിയായിരുന്നു ചോദിച്ചത്. ഇത് നല്‍കാത്തതിനാല്‍ 2019ല്‍ സര്‍ക്കാറില്‍ ചേരാതെ വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ സിങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇത് നിതീഷുമായി ആലോചിക്കാതെയായിരുന്നു. അമിത് ഷാ ലക്ഷ്യമിട്ടതും ഇരുവരേയും പിണക്കുക എന്നതായിരുന്നു. രാജ്യസഭാ കാലാവധി പൂര്‍ത്തിയായ ആര്‍.സി. പി സിങിനെ നിതീഷ് വീണ്ടും നോമിനേറ്റ് ചെയ്തില്ല. പകരം സീറ്റ് മറ്റൊരാള്‍ക്ക് നല്‍കി. ഇതോടെ ആര്‍.സി.പി സിങിന്റെ മന്ത്രിസ്ഥാനവും പോയി. അന്നു മുതല്‍ നല്ല ബന്ധത്തിലല്ല ഇരുവരും.

അടുത്തിടെ പ്രകോപനമൊന്നുമില്ലാതെയാണ് സിങ് ജെ.ഡി.യുവില്‍ നിന്ന് രാജിവെച്ചത്. കാരണമായി പറഞ്ഞത് പാര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും. പ്രത്യക്ഷത്തില്‍ തന്നെ വിശ്വസനീയമായിരുന്നില്ല ഈ വാദം. ജെ.ഡി.യുവില്‍ പിളര്‍പ്പുണ്ടാക്കാന്‍ അമിത് ഷാ നടത്തുന്ന കരുനീക്കമായിരുന്നു ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.പിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ജെ.ഡി.യുവിന്റെ സീറ്റ് ബി.ജെ. പി വെട്ടിക്കുറച്ചിരുന്നു. ജെ.ഡി. യുവിനെ തളര്‍ത്താനുള്ള നീക്കമായിരുന്നു ഇത്.

എന്‍.ഡി. എ മന്ത്രിസഭയില്‍ നിതീഷുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബി.ജെ.പി നേതാക്കളെ മാറ്റി മറ്റുചിലരെ അമിത് ഷാ പ്രതിഷ്ഠിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ മോദിയെ മാറ്റിയതടക്കം ഇതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലിരുന്ന് റിമോട്ട് നിയന്ത്രണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിലും നിതീഷ് അപകടം മണത്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടുത്തിടെ പട്‌നയില്‍ നടത്തിയ ഒരു പ്രസംഗവും നിതീഷില്‍ സംശയം ജനിപ്പിച്ചു. ബിഹാറില്‍ ഇനി പ്രാദേശിക കക്ഷികള്‍ ഉണ്ടാകില്ലെന്നായിരുന്നു നദ്ദയുടെ പ്രസംഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടര്‍ന്നു; അഞ്ചു മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

പന്തലില്‍ ചടങ്ങ് നടക്കുന്നതിനിടെ അഗ്‌നിബാധ ഉണ്ടാവുകയായിരുന്നു.

Published

on

ദുര്‍ഗാപൂജക്കിടെ പന്തലില്‍ തീപടര്‍ന്നു ഉണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ ഉത്തര്‍പ്രദേശിലെ ബഡോഹിലാണ് സംഭവം നടന്നത്.

പന്തലില്‍ ചടങ്ങ് നടക്കുന്നതിനിടെ അഗ്‌നിബാധ ഉണ്ടാവുകയായിരുന്നു. ഇലക്ട്രിക് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. 400 പേരോളം ഉണ്ടായിരുന്ന പന്തലില്‍ 60 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരിച്ചവരില്‍ 45 കാരിയായ അമ്മയും ഇവരുടെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

Continue Reading

india

കോരിച്ചൊരിയുന്ന മഴ വകവെക്കാതെ രാഹുലിന്റെ പ്രസംഗം; വിഡിയോ വൈറല്‍

മൈസൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാഹുല്‍ തന്നെ തന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Published

on

കര്‍ണാടകയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയിലും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധിയാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

മൈസൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാഹുല്‍ തന്നെ തന്റെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല, ഇന്ത്യയുടെ ശബ്ദമുയര്‍ത്തുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പോകുന്ന ഭാരത് ജോഡോ യാത്ര ആര്‍ക്കും തടയാനാകില്ല എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Continue Reading

india

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Published

on

കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ വകുപ്പിനെ സാമൂഹിക നീതി ശാക്തീകരണ വകുപ്പിനു കീഴിലേക്ക് ലയിപ്പിക്കാനാണ് നീക്കം.

ന്യൂനപക്ഷ ക്ഷേമത്തിനായി മാത്രം പ്രത്യേകം ഒരു മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സാമൂഹിക നീതി ശാക്തീകരണ വകുപ്പുമായി ലയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2006 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ കാര്യ വകുപ്പ് 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്തു ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങള്‍ക്കായി പ്രത്യേകം ശ്രദ്ധ നല്‍കി പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കാനായിരുന്നു ന്യൂനപക്ഷ വകുപ്പ് വഴി യുപിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

ഈയിടെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നക്വി രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി രാജി വെച്ചതിനു ശേഷം വകുപ്പിന് പുതിയ മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പകരം വനിത ശിശുവികസന മന്ത്രികൂടിയായ സ്മൃതി ഇറാനിക്ക് പ്രത്യേക ചുമതല നല്‍കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന് ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending