Connect with us

india

മുണ്ടുടുത്ത് എത്തിയപ്പോള്‍ ഇറക്കിവിട്ടു; വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിനെതിരെ ആരോപണവുമായി യുവാവ്

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്‌റ്റോറന്റിന് എതിരെ ആരോപണവുമായി തമിഴ്‌നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്‌റ്റോറന്റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഒരു മില്ല്യണിലധികം പേരാണ് കണ്ടത്.

മുംബൈയില്‍ എത്തിയതിന് പിന്നാലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തു. ശേഷം ഒട്ടും സമയം കളയാതെ ജുഹുവിലുള്ള റെസ്‌റ്റോറന്റിലേക്ക് എത്തുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. തമിഴ്‌നാട്ടിലെ പ്രധാന വേഷമായ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് യുവാവ് റെസ്‌റ്റോറന്റില്‍ എത്തിയത്. എന്നാല്‍ വേഷം കണ്ട് റെസ്‌റ്റോറന്റിനുള്ളിലേക്ക് കടക്കാന്‍ പോലും സ്റ്റാഫ് അനുവദിച്ചില്ല. റെസ്‌റ്റോറന്റിന്റെ ഡ്രെസ് കോഡിന് ചേരുന്നതല്ല യുവാവ് ധരിച്ചതെന്നായിരുന്നു ലഭിച്ച വിശദീകരണം.

india

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരി മരിച്ചു

ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം.

Published

on

കളിക്കുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റ രണ്ടര വയസ്സുകാരി മരിച്ചു. ഹൈദരാബാദിലെ ഗായത്രി നഗറിൽ ഏപ്രിൽ 12നായിരുന്നു സംഭവം. ഛത്തീസ്ഗഢ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു.

നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുഞ്ഞിന്റെ പിതാവിന് ജോലി. ഇതിന് പുറത്ത് ഇവർ കളിക്കുമ്പോഴാണ് നായകള്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫെബ്രുവരിയില്‍ ശംഷാബാദിലും സമാനരീതിയില്‍ ഒരുവയസ്സുളള ആണ്‍കുട്ടി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

Continue Reading

gulf

റഹീമിനായുള്ള ദയാധനം നാളെ ഇന്ത്യൻ എംബസിക്കു കൈമാറും

മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും

Published

on

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന എം.പി.അബ്ദുൽറഹീമിന്റെ മോചനത്തിനായി പ്രവാസി സമൂഹവും നാട്ടുകാരും വിവിധ സംഘടനകളും സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ നാളെ സൗദിയിലെ ഇന്ത്യൻ എംബസിക്കു കൈമാറുമെന്ന് റഹീമിന്റെ ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും.

റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്കു കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേക്കു നൽകും. സമ്മതപത്രം സ്വീകരിച്ച് കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്കു കൈമാറും. ഇതിനുശേഷമായിരിക്കും റഹീമിന്റെ മോചനമെന്ന് കേസിലെ നിയമോപദേഷ്ടാക്കളിൽ ഒരാളായ മുഹമ്മജ് നജാത്തി പറഞ്ഞു.

അറബി ഭാഷ കൃത്യമായി അറിയാത്തതും സൗദിയിലെ നിയമരീതികളെക്കുറിച്ച് അറിയാത്തതുമാണ് അബ്ദുൽറഹീമിന്റെ ശിക്ഷയിലേക്കു നയിച്ചതെന്നു മുഹമ്മദ് നജാത്തി പറഞ്ഞു. ഭാഷ അറിയാത്ത റഹീം അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളെല്ലാം സമ്മതിച്ചുകൊടുക്കുകയായിരുന്നുവെന്ന് മൊഴിപ്പകർപ്പുകളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ വൈകിട്ട് റഹീം മാതാവ് ഫാത്തിമയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Continue Reading

india

‘ബി.ജെ.പി ഞങ്ങളെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു’; കശ്മീരി പണ്ഡിറ്റുകളുടെ സംഘടന കോണ്‍ഗ്രസില്‍ ലയിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാലാണ് തന്റെറെ സംഘടന കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാൽ ഭാൻ പറഞ്ഞു.

Published

on

കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ ഓൾ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (എ.ഐ.കെ.എച്ച്.എഫ്) കോൺഗ്രസിൽ ലയിച്ചു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാർ റസൂൽ വാനി എ.ഐ.കെ.എച്ച്.എഫ് ചെയർമാൻ രത്തൻ ലാൽ ഭാനിനെയും മറ്റു ഭാരവാഹികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

1998ലാണ് എ.ഐ.കെ.എച്ച്.എഫ് രൂപീകരിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ ചേരുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് വികാർ റസൂൽ വാനി പറഞ്ഞു. എല്ലാ കശ്മീരി പണ്ഡിറ്റ് സംഘടനകളോടും അദ്ദേഹം പാർട്ടിയിൽ ചേരാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പണ്ഡിറ്റ് സമുദായത്തെ വിഡ്ഢികളാക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്താൻ ബി.ജെ.പി രാജ്യത്തുടനീളം പണ്ഡിറ്റുകളുടെ ദുരവസ്ഥ പറഞ്ഞുനടന്നു. അവരുടെ പുനരധിവാസത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം നൽകി. അവർക്ക് പ്രതീക്ഷകൾ നൽകി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും 10 പൈസയുടെ കാര്യം പോലും അവർക്കായി ചെയ്തിട്ടില്ലെന്നും വാനി പറഞ്ഞു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാലാണ് തന്റെറെ സംഘടന കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതെന്ന് രത്തൻ ലാൽ ഭാൻ പറഞ്ഞു. തങ്ങളുടെ കുടുംബത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ്. ബി.ജെ.പി പണ്ഡിറ്റുകളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത്. തങ്ങൾക്കായി അവർ ഒന്നും ചെയ്തില്ലെന്നും ഭാൻ കൂട്ടിച്ചേർത്തു.

Continue Reading

Trending