Video Stories
സബര്‍മതിയില്‍ ഗാന്ധിയുടെ ജീവിതമുണ്ട്; നഗരമനസ്സ് ആര്‍ക്കൊപ്പം
സബര്‍മതിയില്‍ നിന്ന് എം. അബ്ബാസ്
അഹമ്മദാബാദ് നഗരത്തിലെ ബഹളങ്ങളൊന്നും സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലില്ല. മുറ്റത്തെ പച്ചമരങ്ങളില്‍ നിറയെ തത്തകളുടെ കലപില. അവയുടെ ഛായയില്‍ അണ്ണാന്‍കുഞ്ഞുങ്ങളുടെ കുസൃതികള്‍. ആശ്രമം നിറയെ ആളുകള്‍. ഗാന്ധിയുടെ ജീവിതമറിയാനായി വന്നവര്‍. ഭാര്യകസ്തൂര്‍ബയ്ക്കൊപ്പം മഹാത്മാഗാന്ധി 12 വര്‍ഷം ജീവിച്ചത് ഇവിടെയാണ് മുപ്പതിലെ ഉപ്പു സത്യാഗ്രഹത്തിന്റെ ആരംഭമായ ദണ്ഡിമാര്‍ച്ചിന് തുടക്കം കുറിച്ചത് ഇവിടെ നിന്നായിരുന്നു. ചരിത്രത്തിനെല്ലാം സാക്ഷിയായി സബര്‍മതി നദി സ്വച്ഛന്ദം ഒഴുക്കു തുടരുന്നു.

സബര്‍മതി ആശ്രമം
എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്നു പഠിപ്പിച്ച മഹാത്മാവിന്റെ ജീവിതം 250 ലേറെ ചിത്രങ്ങളില്‍ കോറിയിട്ടിരിക്കുന്നു. അതിനു മുമ്പില്‍നിന്ന് സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചെറുപ്പക്കാര്‍. അതിനിടയിലാണ് വലിയ ജുബ്ബയും പൈജാമയും ധരിച്ചെത്തിയ നാലഞ്ചു വൃദ്ധരെ കണ്ടതാണ്. ബിഹാറികള്‍. ഗാന്ധിയെ കാണാന്‍ മാത്രമെത്തിയവര്‍. മഹാത്മാവിന്റെ ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍ എല്ലാവര്ക്കും ഒരു ഫോട്ടോ വേണമെന്ന നിര്‍ബന്ധം. ഏതോ പഴയ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ ആ പടം പകര്‍ത്തി നല്കി. അവര്‍ ആ ചിത്രത്തിലെ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചു. ഗാന്ധി നോട്ടിലെ ചിത്രമായി മാത്രം മാറിയ കാലത്ത് ആ ഗ്രാമീണര്‍ അത്ഭുതക്കാഴ്ചയായി.
രണ്ടു മണിക്കൂറിലെ കാഴ്ചയ്ക്കു ശേഷം ആശ്രമത്തിന് പുറത്തെത്തി. തെരഞ്ഞെടുപ്പിന്റെ ആരവം സബര്‍മതിയുടെ മനസ്സിലുണ്ട്. ‘ഇത്തവണ ബി.ജെ.പി വിയര്‍ക്കും’ മുന്നില്‍ ചര്‍ക്ക വില്‍ക്കുന്ന കേവ് പട്ടേല്‍ പറഞ്ഞു. ഹര്‍ദിക് പട്ടേലിന്റെ ആരാധകനാണ് കേവ്. ഡല്‍ഹിയിലിരിക്കുന്ന മോദി ഇപ്പോള്‍ ഇവിടെക്കിടന്ന് കറങ്ങുന്ന ഹര്‍ദിക് ഇഫക്ട് ആണ് എന്നു കൂടി കൂട്ടിച്ചേര്‍ത്തു ആ യുവാവ്. കേവിന്റെ സുഹൃത്ത് നരേഷ് റാത്തോഡിനും സമാന അഭിപ്രായം. താക്കോര്‍ സമുദായാംഗമാണ് നരേഷ്. അല്‍പേഷ് താക്കോറിന്റെ സഹായം ഇത്തവണ കോണ്‍ഗ്രസിന് നേട്ടമാകുമെന്ന് നരേഷ് തറപ്പിച്ചു പറയുന്നു. ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടില്‍ ഒരു ചിരി ചിരിച്ച് നരേഷ് പറഞ്ഞു; ‘ഭായി സാബ്, ഏക് ചര്‍ക ലേ ലോ’ – രാഷ്ട്രീയത്തിനും മുകളില്‍ ജീവിതമായിരുന്നു ആ വാക്കുകൡലുണ്ടായിരുന്നത്.

ആശ്രമത്തില്‍ ഗാന്ധിയുടെ മുറി
റോഡിന് കുറുകെ കടന്ന് ഒരു മസാലച്ചായ നുണയവെ അടുത്തിരുന്ന തലപ്പാവുകാരനോട് ചോദിച്ചു. ‘അബ് കി ബാര്‍ കോണ്‍ഗ്രസ് യാ ബി.ജെ.പി’ (ഇത്തവണ ബി.ജെ.പിയോ കോണ്‍ഗ്രസോ) – അയാള്‍ക്ക് കൃത്യമായ ഒരുത്തരം നല്‍കാനായില്ല. എന്നാല്‍ അടുത്തുണ്ടായിരുന്ന കല്‍പേഷിന് സംശയമൊന്നുമില്ല. ‘മോദി ചല്‍താ ഹെ ഇദര്‍, വോ ജീതേഗാ’ – (മോദിയാണ് കാര്യങ്ങള്‍ നടത്തുന്നത്. മോദി ജയിക്കും’.
ഒരു കാര്യം വ്യക്തമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഈസിവാക്കോവര്‍ ആകില്ല. ഇതു പറഞ്ഞിരിക്കെ കോണ്‍ഗ്രസിന്റെ പതാകയും ഹിന്ദി പാരഡി ഗാനവുമായി ഒരു ഓട്ടോ കടന്നു പോയി. 14-ാം തിയ്യതി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് സബര്‍മതിയും അഹമ്മദാബാദും ഗാന്ധിനഗറും പതിയെ ഉണരുകയാണ്. ബി.ജെ.പിയുയെ സിറ്റിങ് മണ്ഡലമാണ് സബര്‍മതി. 2002 മുതല്‍ തുടര്‍ച്ചയായി ബി.ജെ.പി ഇവിടെ ജയിച്ചു വരുന്നത്. കഴിഞ്ഞ തവണ സഭയിലെത്തിയ അരവിന്ദ്ഭായ് പട്ടേല്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിനായി ജനവിധി തേടുന്നത് ഡോ. ജിതേന്ദ്രപട്ടേല്‍.

ആശ്രമത്തില്‍നിന്ന് സബര്‍മതി നദിയിലേക്കുള്ള കാഴ്ച
നേരത്തെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രിയായിരുന്ന നര്‍ഹാരി അമിന്റെ മണ്ഡലം കൂടിയാണിത്. 2012ല്‍ ഇദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറി. 2001ല്‍ അമിന്‍ ജയിച്ച ശേഷം ഈ മണ്ഡലം പിടിച്ചടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. കഴിഞ്ഞ തവണ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 25.99 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 70.50 ശതമാനം വോട്ടുകിട്ടി. മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം അപ്രസക്തമായ മണ്ഡലത്തില്‍ ഇത്തവണ മികച്ച പോരാട്ടത്തിനാണ് വിദ്യാസമ്പന്നനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

