Connect with us

More

എടപ്പാടി പളനിസ്വാമിക്ക് രാജ്ഭവനിലേക്ക് ക്ഷണം

Published

on

ചെന്നൈ: തമിഴ്‌നാട് ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്. 124 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എടപ്പാടി പളനിസ്വാമിയെ ആവും ഗവര്‍ണര്‍ തല്‍സ്ഥാനത്തേക്ക് ആദ്യം ക്ഷണിക്കുക. ഇദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പതിനൊന്ന് പേരുടെ പിന്തുണയുള്ള കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വത്തിന് നറുക്ക് വീഴും. ഇന്നലെ രാത്രി പളനിസ്വാമിയും പന്നീര്‍സെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ച ഇരുപക്ഷവും ഉറച്ച പ്രതീക്ഷയിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനൊന്ന് പേരുടെ പിന്തുണകൊണ്ട് മാത്രം പന്നീര്‍സെല്‍വത്തിന് അധികാരത്തിലേറാനാവില്ല. 117 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഡി.എം.കെയുടെ പിന്തുണ കൂടി ലഭിച്ചെങ്കില്‍ മാത്രമെ പന്നീര്‍സെല്‍വത്തിന് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാവാനാകൂ. അവര്‍ ഇ്ക്കാര്യത്തില്‍ നിലപാട് ഉറപ്പിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധിയില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല അഴിക്കുള്ളിലാവുന്നത്. പിന്നാലെയാണ് പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇന്നലെയാണ് ശശികല ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയത്. ശശികല എത്തിയ സമയത്ത് ജയില്‍ വളപ്പില്‍ സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്

Published

on

ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്തരണത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിത്തറ തകർക്കലാണ് എസ്ഐആറിന്റെ പേരിൽ നടക്കുന്നതെന്നാണ് അഖിലേഷ് യാദവിൻ്റെ ആക്ഷേപം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ഉദ്യോ​ഗസ്ഥരും വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്നും സമാജ് വാദി നേതാവ് ആരോപിച്ചു.

“ഇന്ന് വോട്ടർ പട്ടികയിൽ നിന്ന് മാറ്റപ്പെടുന്നവർക്ക് നാളെ ഭൂമി രേഖകളും റേഷൻകാർഡും ബാങ്ക് രേഖയും ഇല്ലാതായേക്കാം. ജാതി സംവരണ ആനുകൂല്യത്തിൽ നിന്നും അവർ പുറത്താക്കപ്പെട്ടേക്കാം. കൊളോണിയൽ ഭരണകാലത്തുണ്ടായതിനേക്കാൾ വലിയ ​ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നീക്കം എൻഡിഎ സഖ്യകക്ഷികളും മനസ്സിലാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അടിത്തറ കൂടി ഇല്ലാതാകും,” അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.

നേരത്തെ എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. 2004 ൽ എസ്ഐആർ നടപ്പാക്കിയത് രണ്ട് വർഷമെടുത്താണ്. ഇപ്പോൾ എന്തിനാണിത്ര ഭീകരമായ ധൃതിയോടെ നടപ്പാക്കുന്നതെന്നായിരുന്നു മമതയുടെ ചോദ്യം.

കണക്ടിവിറ്റി സ്പീഡില്ലാത്തതിനാൽ ബിഎൽഒമാർക്ക് വേഗത്തിൽ ജോലി ചെയ്യാനാകുന്നില്ല. ജോലി ഭാരം അവരുടെ ജീവനെടുക്കുകയാണ്. ഒരു പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരുടെ ജീവൻ ഇല്ലാതാക്കുന്നു. അന്തിമ പട്ടിക വരുമ്പോൾ ഭയാനകമായ സ്ഥിതിയാകും എന്നുറപ്പാണ്. സമയമെടുത്ത് നല്ല രീതിയിൽ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഒപ്പം നിന്നേനെയെന്നും മമത ബാനർജി പറഞ്ഞു.

Continue Reading

india

ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.

Published

on

ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Continue Reading

Environment

ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന്‍ നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു

ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം.

Published

on

മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന്‍ വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്‌പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്‌കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്‌പെയിന്‍, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണം നടത്തി. പിന്നീട് സ്‌പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.

Continue Reading

Trending