Connect with us

News

വിക്കിലീക്‌സ് സ്ഥാപകൻ അസാൻജിന് ജാമ്യമില്ല

ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

Published

on

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. അമേരിക്കക്ക് കൈമാറുന്നത് തടഞ്ഞെങ്കിലും അദ്ദേഹം ജാമ്യത്തിലിറങ്ങിയാൽ ഒളിവിൽ പോകാനുള്ള സാധ്യത കൂടുതലാണെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി വനെസ്സ ബാരറ്റ്സർ പറഞ്ഞു. ജയിലിൽനിന്ന് പുറത്തുപോയ ശേഷം അസാൻജ് തിരിച്ചെത്തിയേക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ലണ്ടനിൽ കനത്ത സുരക്ഷാ വലയത്തിലുള്ള ബെൽമാഷ് ജയിലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ജാമ്യം നിഷേധിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ കോടതി വിധി അസാൻജിന്റെ അഭിഭാഷക സംഘത്തിന് തിരിച്ചടിയാണ്.

അമേരിക്കക്ക് കൈമാറിയാൽ അദ്ദേഹം ആത്മഹത്യ ചെയ്തേക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ അസാൻജ് ജീവിതപങ്കാളിയുടെയും രണ്ട് മക്കളുടെയും കൂടെ സുരക്ഷിതനായി വീട്ടിൽ കഴിയുമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. അസാൻജിനെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള വിധിക്കെതിരെ യു.എസ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യു.എസ് ഭരണകൂടത്തിന്റെ കമ്പ്യൂട്ടറുകൾ ഹാക്കു ചെയ്ത് സൈനിക രഹസ്യ രേഖകളും നയതന്ത്ര വിവരങ്ങളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് 18 കേസുകളാണ് അമേരിക്കയിൽ അസാൻജിനെതിരെ നിലവിലുള്ളത്.

അദ്ദേഹത്തെ അമേരിക്കക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി നേരത്തെ ഒപ്പുവെച്ചിരുന്നു. സമീപ കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പാശ്ചാത്യ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും അസാൻജിന് വൻ പിന്തുണയാണ് ലഭിച്ചുവരുന്നത്.
ഇറാഖിൽ അപ്പാഷെ യുദ്ധ ഹെലികോപ്ടർ ഉപയോഗിച്ച് സാധാണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന്റെ 39 മിനുട്ട് നീണ്ട വീഡിയോയും അദ്ദേഹം പുറത്തുവിട്ട രഹസ്യ രേഖകളുടെ കൂട്ടത്തിലുണ്ട്. അന്നുമുതൽ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാണ്. സ്വീഡനിൽ ലൈംഗിക പീഡനക്കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ബ്രിട്ടനിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ 2012ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. എന്നാൽ ഇക്വഡോർ ഭരണകൂടം അഭയം അവസാനിപ്പിച്ചതോടെ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

kerala

നിമിഷപ്രിയക്കേസ്: റിപ്പോര്‍ട്ടിങ് വിലക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.

Published

on

യെമെനില്‍ വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളെ ബാധിക്കാതിരിക്കാന്‍ പൊതുചര്‍ച്ചകള്‍ വിലക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.

Continue Reading

kerala

കൊല്ലത്ത് എംഡിഎംഎയുമായി യുവാവും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനും പിടിയില്‍

കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി.

Published

on

കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖില്‍ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്.

കൊല്ലം വെസ്റ്റ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തില്‍ 26 വയസുള്ള അഖില്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന്‍ ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്.

Continue Reading

kerala

മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എംആര്‍ അജിത് കുമാറിനായി അസാധാരണ നടപടി

ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്.

Published

on

എം.ആര്‍.അജിത് കുമാറിനായി അസാധാരണ നടപടിയുമായി വീണ്ടും സര്‍ക്കാര്‍. മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരിച്ചയച്ചു. ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.

പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.

Continue Reading

Trending