Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുക്കും: പി.എം.എ സലാം

ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല

Published

on

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം പിടിച്ചു വെക്കുന്ന സർക്കാർ നടപടി ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നതായി മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം ആരോപിച്ചു. ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല.

തന്മൂലം പാലിയേറ്റീവ് പരിചരണ പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളും അടിസ്ഥാന വികസന പ്രവർത്തനങ്ങളും വഴിമുട്ടിയിരിക്കയാണ്. പ്രാദേശിക സർക്കാറുകളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്ന സമീപനമാണ് ഇടതു സർക്കാർ തുടക്കം മുതൽ സ്വീകരിച്ചു വരുന്നത്. ഈ വർഷം സ്ഥിതി കൂടുതൽ ഗുരുതരമാണ്.

ഫണ്ട് എന്ന് ലഭിക്കും എന്നതിൽ പോലും വ്യക്തതയില്ല.തുടർച്ചയായി രണ്ടാം വർഷവും റോഡ്‌ മെയിന്റനൻസ്‌ ഗ്രാന്റ്‌ വെട്ടിക്കുറച്ചിരിക്കയാണ്.
162 ഗ്രാമ പഞ്ചായത്തുകളുടെയും 11 മുനിസിപ്പാലിറ്റിയുടെയും റോഡ്‌ ഫണ്ടിലാണ് കുറവ്‌ വരുത്തിയിരിക്കുന്നത്.

ഭരണ സമിതി അംഗീകരിച്ച്‌ ഡി പി സിക്ക്‌ സമർപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം സാങ്കേതികാനുമതിക്കായി സമർപ്പിക്കാനിരിക്കെയാണ് ഫണ്ട്‌ വെട്ടിക്കുറച്ചത്‌. ഇതോടെ എല്ലാ നടപടിയും പൂർത്തീകരിച്ച പദ്ധതികൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. പിടിച്ചു വെച്ച ഫണ്ട് ഉടൻ അനുവദിക്കണമെന്നുo വെട്ടിക്കുറച്ച മെയിന്റനൻസ് ഗ്രാന്റ് പുസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശസ്ഥാപനങ്ങളെ ഇരയാക്കരുത്.
രാജ്യത്തിന് മാതൃകയായ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തെ സർക്കാർ ഗൗരവപൂർവം പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേത്യത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

kerala

ഡ്രൈവിങ് ടെസ്റ്റ്​ അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത്​ മുക്കാൽ ലക്ഷം ടെസ്റ്റുകൾ

ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ 75,000 ലൈ​സ​ന്‍സ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്.

Published

on

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന​തോ​ടെ ഡ്രൈവി​ങ്​ ടെ​സ്​​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ക​ന​ക്കു​ന്നു. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്‍ മി​ക്ക സ്ഥ​ല​ത്തും ടെ​സ്റ്റ് മു​ട​ങ്ങി. ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ 75,000 ലൈ​സ​ന്‍സ് ടെ​സ്റ്റു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ കാ​വ​ലി​ൽ ടെ​സ്റ്റ്​ ന​ട​ത്താ​നു​ള്ള ​ശ്ര​മ​വും വി​ജ​യം​ക​ണ്ടി​ല്ല.

തൃ​ശൂ​ര്‍ അ​ത്താ​ണി​യി​ല്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ ശ​വ​ക്കു​ഴി ഒ​രു​ക്കി​യാ​യി​രു​ന്നു സ​മ​രം. താ​മ​ര​ശേ​രി​യി​ലും കൊ​ല്ലം ആ​ശ്രാ​മ​ത്തും പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഞ്ഞി​വെ​ച്ചു. കൊ​ല്ലം ചി​റ്റു​മൂ​ല​യി​ല്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്‍ നി​ര്‍ത്തി​യി​ട്ടും തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്നും പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ല​മ്പു​ഴ​യി​ല്‍ ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​ര്‍ ക​പ്പ​യും ക​ട്ട​ന്‍ചാ​യ​യും ഒ​രു​ക്കി​യാ​ണ് സ​മ​രം ചെ​യ്ത്.

അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി 86 അ​പേ​ക്ഷ​ക​രെ​ത്തി​യെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​ല്‍ 84 പേ​ര്‍ ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ല്‍ 63 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച ച​ട​യ​മം​ഗ​ല​ത്ത് മാ​ത്ര​മാ​ണ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ന്റെ വാ​ഹ​ന​ത്തി​ല്‍ ടെ​സ്റ്റ് ന​ട​ന്ന​ത്.

ഇ​തി​നി​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ല്‍കി​യ സ്ഥ​ലം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ടെ​സ്റ്റ് ന​ട​ത്താ​ന്‍ ക​ഴി​യും​വി​ധ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വേ​ണം. ക​ഴ​ക്കൂ​ട്ടം, ചാ​ത്ത​ന്നൂ​ര്‍, പ​ന്ത​ളം, എ​ട​ത്വ, തേ​വ​ര, കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, നി​ല​മ്പൂ​ര്‍, കോ​ഴി​ക്കോ​ട്, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാക​ത്തി​ല്‍ ഭൂ​മി​യു​ള്ള​ത്.

Continue Reading

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

Environment

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

Trending