X
    Categories: gulfNews

മതേതര ഇന്ത്യ ഓർമ്മയാകുമോ; സംവാദം സംഘടിപ്പിച്ചു

മദീന: ലോകത്തിന് മുമ്പിൽ മഹത്തരമായ മതേതര പാരമ്പര്യം കൊണ്ട് തലയുയർത്തി നിന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധ്യപത്യ മതേതര റിപ്പബ്ളിക്ക് ഹിന്ദുത്വ ശക്തികൾ ആസൂത്രണം ചെയ്യുന്ന മതരാഷ്ട്രത്തിലേക്ക് മാറി പോകുന്ന വർത്തമാനകാല രാഷ്ട്രീയന്തരീക്ഷത്തിൽ ഗാന്ധിജി സ്വപ്നം കണ്ട എല്ലാവരെയും ഉൾകൊള്ളുന്ന രാമരാജ്യത്തിൽ നിന്നും വ്യത്യസ്ഥമായി അപരവത്ക്കരണത്തിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വിദ്വേ ശത്തിൻ്റെയും വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും ചേരിതിരുവുകൾ സൃഷ്ടിക്കപെടുന്ന ഇന്നിൻ്റെ ഭരണാധികാരികളെന്നും ജനാധിപത്യ മതേതരത്വം ഹൃദയത്തിലാവാഹിച്ച ഇന്ത്യൻ ജനത വളരെ ആശങ്കയോടെയാണ് ഇത്തരം നീക്കങ്ങളെ നോക്കി കാണുന്നതെന്ന് പാലക്കാട് ജില്ലാ കെ എം സി സി അഭിപ്രായപ്പെട്ടു.

വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ” മതേതര ഇന്ത്യ ഓർമ്മയാകുമോ?” മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.

ത്വരീഖ് ശുഹദയിലുള്ള ലിമ പ്രസ്സ് ആഡിറ്റേറിയത്തിൽ ചേർന്ന പരിപാടിക്ക് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. മദീന കെ എം സി സി പ്രസിഡൻ്റ് ഷെരീഫ് കാസർക്കോട് യോഗം ഉത്ഘാനം ചെയ്തു. ഇന്ത്യയുടെ ഇന്നിൻ്റെ ജനാധ്യപത്യത്തിന് മരണമണി മുഴങ്ങുമ്പോൾ ശ്രേയസുറ്റമതേതരത്വത്തിൻ്റെ പതിറ്റാണ്ടുകൾ നീണ്ട പൈതൃകം ഇന്ന് നിലനൽപ്പിനായുളള നിലവിളിയിലാണ്….

മഹാരധൻമാർ കൈമാറിയ യസസും അഭിമാനവും ഇനിയും പറിച്ചെറിയേണ്ടതല്ലെന്ന് കാലം പറഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് കരുത്തോടെ ജനാധിപത്യത്തിൻ്റെയും മതേരത്വത്തിൻ്റെയും കാവലാളാവാൻ നാം തയ്യാറാവണമെന്ന് മുഖാമുഖ ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു.

സൗദി നാഷ്ണൽ കെ എം സി സി സെക്രട്ടറി സമദ് പട്ടനിൽ സംവാദം ഉത്ഘാടനം ചെയുതു സൈത് മൂന്നിയൂർ, അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, ഫസലുറഹ്മാൻ, മഹബൂബ് കീഴ്പ്പറമ്പ് ,സുലൈമാൻ പണിക്ക പുരായ, ഇബ്രാഹിം ഫൈസി, മുഹമ്മദലി മാസ്റ്റർ, എന്നിവർ സംസാരിച്ചു.

അഹമ്മദ് മുനമ്പം,സവാദ് മണ്ണാർക്കാട് ,സഹീർബാബു ,ഹംസ മണ്ണാർക്കാട്, സുലൈമാൻ കരിമ്പുഴ എന്നിവർ സംവാദ ചർച്ചക്ക് നേതൃത്വം നൽകി. റഫീഖ് തെക്കൻ സ്വാഗതവും സൈത്കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു. അൻവർ പട്ടാമ്പി ഖിറാഅത്ത് നടത്തി. നാഷ്ണൽ നേതാക്കളെ യോഗത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

webdesk13: