Connect with us

Culture

ഖുശ്ബു ജന്‍മദിന കേക്ക് മുറിച്ചു; അവസാനമായി

Published

on

മുംബൈ: 29ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു ഖുശ്ബു മെഹ്ത. കമല മില്‍സ് കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ് റസ്‌റ്റൊറന്റിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവര്‍. കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് അവള്‍ അറിഞ്ഞതേയില്ലായിരുന്നു. ഒപ്പം സുഹൃത്തുക്കളും. ഖുശ്ബു പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍ ആ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കമല മില്‍സ് അഗ്‌നിനാളങ്ങള്‍ വിഴുങ്ങിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട 15 പേരില്‍ അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവളുടെ സുഹൃത്തുക്കളും. നിരവധി പബ്ബുകളും ഹോട്ടലുകളും സേനാപതി മാര്‍ഗിലുള്ള കമല മില്‍സ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട ഒരു രക്ഷാ മാര്‍ഗവും റസ്‌റ്റൊറന്റിലുണ്ടായിരുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്റെ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്, അവള്‍ മരണത്തിന് കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്റ്റൊറന്റിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പൊലീസും അധികൃതരും നോക്കുകുത്തിയായി- വിതുമ്പലോടെ ഖുശ്ബുവിന്റെ മുത്തച്ഛന്‍ പറഞ്ഞു. ഖുശ്ബുവിന്റെ മൃതശരീരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Books

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

മലയാളത്തിലെ മികച്ച കവിതകളില്‍ ഒന്നായ ‘വാഴക്കുല’യുടെ എഴുത്തുകാരന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്

Published

on

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് വി.സിയ്ക്ക് പരാതി നല്‍കിയത്. മലയാളത്തിലെ മികച്ച കവിതകളില്‍ ഒന്നായ ‘വാഴക്കുല’യുടെ എഴുത്തുകാരന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ശമ്പള കുടിശ്ശിക വിവാദത്തിന് പുറമെ വാഴക്കുല വിവാദവും ചിന്തയ്‌ക്കെതിരെ ഉയര്‍ന്നത്.

Continue Reading

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Art

ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ പോലീസും

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍

Published

on

ബിബിസി ഡോക്യൂമെന്ററി പ്രദര്‍ശന വിലക്കില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടയില്‍ പൊലീസ് ഇടപെടല്‍. പരിപാടിക്കിടയില്‍ പൊതുസ്ഥലത്ത് അനുവാദമില്ലാതെയാണ് ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

പ്രദര്‍ശനത്തിന് വേണ്ടി ഉപയോഗിച്ച ഉപകരണങ്ങളെല്ലാം പൊലീസ് പിടിച്ചെടുത്തു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തി. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങളും ഉണ്ടായി.

എറണാകുളം ലോ കോളേജില്‍ പ്രദര്‍ശനത്തിനിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. പ്രദര്‍ശനം തടയുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കോളേജ് ജീവനക്കാര്‍ ഫ്യൂസ് ഊരി. കലാലയങ്ങളും പൊതുഇടങ്ങളും കേന്ദ്രീകരിച്ച് ഇനിയും പ്രദര്‍ശനങ്ങള്‍ തുടരാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. കരമനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും വിവധ സംഘടനയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ഉണ്ടാകും.

Continue Reading

Trending