Connect with us

crime

ഓഫീസിനുളളില്‍ വെച്ച് കയറിപ്പിടിച്ചു,വിവസ്ത്രയാക്കാന്‍ ശ്രമം; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭാ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്

Published

on

കൊല്ലം: ഓഫീസിനുളളില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്.

ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്.

സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരെ സസ്‌പെന്‍ഷന്‍ നടപടിക്കുളള തീരുമാനം.

എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുളള ശ്രമത്തിലാണ് ആരോപണ വിധേയനായ സൂപ്രണ്ട്. ഈ മാസം 21 വരെ മനോജിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പരോളില്‍ പുറത്തിറങ്ങി റിപ്പര്‍ ജയാനന്ദന്‍

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലാദ്യമായി പുറത്തിറങ്ങി

Published

on

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലാദ്യമായി പുറത്തിറങ്ങി. രണ്ട് ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ഭാര്യയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മകള്‍ തന്നെ അമ്മക്ക് വേണ്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. അവസാനം ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു.

ഇന്ന് വീട്ടിലായിരിക്കും ജയാനന്ദന്‍ കഴിയുക. നാളെ വടക്കും ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. പൊലീസിനൊപ്പമാണ് ക്ഷേത്രത്തിലെത്തുക. രാവിലെ 9മുതല്‍ 5വരെ വിവാഹത്തില്‍ പങ്കെടുക്കാം.

സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി. ജീവിതവസാനം വരെ കഠിന തടവാണ് ഇയാളുടെ ശിക്ഷ.

Continue Reading

crime

വ്യാജ നമ്പര്‍പ്ലേറ്റുമായി വീണ്ടും ബൈക്ക് കണ്ടെത്തി ; ഒരാള്‍ പിടിയില്‍

വാഹന പരിശോധനയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തിയ വീട്ടില്‍ വീണ്ടും വ്യാജ നമ്പറില്‍ വാഹനം

Published

on

വാഹന പരിശോധനയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തിയ വീട്ടില്‍ വീണ്ടും വ്യാജ നമ്പറില്‍ വാഹനം. ഒരേ നമ്പറിലുള്ള രണ്ട് ഇരുചക്രവാഹനങ്ങള്‍ പിടികൂടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മറ്റൊരു ബൈക്കുകൂടെ കടമ്പനാട് ഭാഗത്തെ വീട്ടില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. സംഭവത്തില്‍ കടമ്പനാട് കലതിവിള പുത്തന്‍ വീട്ടില്‍ അഖിലിനെ (30) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

നമ്പര്‍ മറ്റൊരു ബൈക്കിന്റേതാണെന്ന് തെളിഞ്ഞതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്ത് അടൂര്‍ പൊലീസിന് കൈമാറി. ബൈക്ക് മറ്റാരോ തന്നതാണെന്നും രേഖകള്‍ കൈവശമില്ലെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Continue Reading

crime

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് പിടിയിലായത്

Published

on

ആലപ്പുഴ: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലിന്‍സ് പിടിയില്‍. പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജന്‍ പിടിയിലായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജന്‍.

ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

ആശുപത്രിക്ക് എതിര്‍വശത്തായി തന്നെ ഡോക്ടര്‍ രാജന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാന്‍ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂ എന്നായിരുന്നു ഡോക്ടറുടെ നിലപാട്.

തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം സ്വകാര്യ ക്ലിനിക്കിലെത്തി. തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു.

Continue Reading

Trending