നിരവധി ഊഹാപോഹങ്ങള്‍ക്കു ശേഷം, ഷഓമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മി 10ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. മി 10ഐ ഇന്ത്യന്‍ നിര്‍മിത ഹാന്‍ഡ്‌സെറ്റായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ ഹാന്‍ഡ്‌സെറ്റിനെ സൂക്ഷ്മമായി പരിശോധിച്ചാല്‍ 2020 ല്‍ ചൈനയില്‍ അവതരിപ്പിച്ച മി 10 ടി ലൈറ്റിന്റെ ട്വീക്ക് ചെയ്ത പതിപ്പാണ് മി 10ഐ എന്ന് വ്യക്തമാകും.

മി 10ഐ മൂന്നു വേരിയന്റുകളിലാണ് വരുന്നത്. മി 10ഐയുടെ എന്‍ട്രി വേരിയന്റിന് 20,999 രൂപയാണ് വില. ഈ വേരിയന്റിനൊപ്പം 6 ജിബി റാമും 64 ജിബി സ്റ്റോറേജും നല്‍കുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്ന മിഡ് വേരിയന്റിന് 21,999 രൂപയാണ് വില. മൂന്നാമത്തേത് 23,999 രൂപയ്ക്ക് ലഭിക്കും.

1080 പിക്‌സല്‍ റെസലൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഷഓമി അവതരിപ്പിച്ച പുതിയ മി 10ഐ. മി 10ഐല്‍ സ്‌നാപ്ഡ്രാഗണ്‍ 750 ജി എസ്ഒസി ആണുള്ളത്. 108 മെഗാപിക്‌സല്‍ ഐസോസെല്‍ എച്ച്എം 2 സെന്‍സറിന് ചുറ്റും നിര്‍മിച്ച ക്വാഡ് ക്യാമറ സെറ്റപ്പ് ഉപയോഗിച്ചാണ് ഹാന്‍ഡ്‌സെറ്റ് വരുന്നത്. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് മറ്റ് ക്യാമറകള്‍. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സലിന്റെ സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്.

33W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4820 എംഎഎച്ച് ബാറ്ററിയാണ് മി 10ഐ ലുള്ളത്. കേവലം 30 മിനിറ്റിനുള്ളില്‍ 68 ശതമാനവും ഒരു മണിക്കൂറിനുള്ളില്‍ 0100 ചാര്‍ജും ചെയ്യാന്‍ ഈ ഫോണിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.