ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് യെഡിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെഡിയൂരപ്പയ്ക്കു കോവിഡ് ബാധിച്ചിരുന്നു.