Connect with us

india

രാജ്യത്ത് ഇത്തവണ സാധാരണ കാലവര്‍ഷം; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത

അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്

Published

on

ഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട ദീര്‍ഘകാല പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദീര്‍ഘകാല ശരാശരി മണ്‍സൂണ്‍ മഴ 88 സെ.മീ ആണ്.

ഇത്തവണ കാലവര്‍ഷം സാധാരണയിലാകാന്‍ 40% സാധ്യതയാണുള്ളത്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനമാണ്. സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്ന് പ്രവചനത്തില്‍ സൂചിപ്പിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽ ഗാന്ധിയുടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? അമിത് ഷായോട് കോൺഗ്രസ്

ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ നിരവധി വ്യാജ വിഡിയോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ്. ചില കാബിനറ്റ് മന്ത്രിമാർ പോലും ഇത്തരം വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ മനസിൽ ഭയം കുത്തിവെക്കുകയായിരുന്നെന്നും ബി.ജെ.പി പൊതുതെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് എന്നും മുൻപന്തിയിലായിരുന്നു. ഈഗോയെ എങ്ങനെ തകർക്കണമെന്ന് ഗുജറാത്തിന് അറിയാം. കഴിഞ്ഞ പത്ത് വർഷത്തെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം ബി.ജെ.പി നേതാക്കൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. റിപോർട്ട് കാർഡില്ല. കാരണം ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല” -ഖേര പറഞ്ഞു.

എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ വെട്ടിക്കുറക്കുന്നതായി അമിത് ഷാ പ്രഖ്യാപിക്കുന്ന വ്യാജ വിഡിയോ ഷെയർ ചെയ്തതിന് കോൺഗ്രസ് നേതാവ് സതീഷ് വൻസോളയെയും ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകൻ രാകേഷ് ബാരിയയെയും കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തി അമിത് ഷായും രംഗത്തെത്തി.

Continue Reading

india

ഞാൻ ജീവിച്ചിരിക്കെ മുസ്‍ലിംകൾക്ക് സംവരണം നൽകില്ല -മോദി

തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം എ​സ്.​സി-​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ന​ന്ത​രാ​വ​കാ​ശ നി​കു​തി കൊ​ണ്ടു​വ​രും. പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം നി​കു​തി ഈ​ടാ​ക്കാ​ൻ അ​വ​ർ പ​ദ്ധ​തി​യി​ടു​ക​യാ​ണ്.

വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ, വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം, മാ​ഫി​യ​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും പി​ന്തു​ണ​ക്ക​ൽ, കു​ടും​ബ രാ​ഷ്ട്രീ​യം, അ​ഴി​മ​തി എ​ന്നി​വ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴെ​ല്ലാം അ​വ​രു​ടെ രാ​ഷ്ട്രീ​യ ചി​ഹ്ന​ങ്ങ​ൾ. തെ​ല​ങ്കാ​ന​യെ ആ​ദ്യം കൊ​ള്ള​യ​ടി​ച്ച​ത് ബി.​ആ​ർ.​എ​സാ​ണെ​ന്നും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സാ​ണ് അ​ത് ചെ​യ്യു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

ഏ​ക സി​വി​ൽ കോ​ഡി​ൽ ഉ​റ​ച്ച് വീ​ണ്ടും അ​മി​ത് ഷാ

ഗു​വാ​ഹ​തി: മോ​ദി സ​ർ​ക്കാ​റി​ന് മൂ​ന്നാ​മൂ​ഴം ല​ഭി​ച്ചാ​ൽ ഏ​ക സി​വി​ൽ കോ​ഡ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​അ​സ​മി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ഗു​വാ​ഹ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഒ​രൊ​റ്റ നി​യ​മം എ​ന്ന​ത് ബി.​ജെ.​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. അ​ത് ന​ട​പ്പാ​ക്കു​ക​ത​​ന്നെ ചെ​യ്യും. മ​ത​ത്തി​ന്റെ പേ​രി​ലു​ള്ള സം​വ​ര​ണ​ത്തി​നും ബി.​ജെ.​പി എ​തി​രാ​ണ്. ത​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ന്യൂ​ന​പ​ക്ഷം, ഭൂ​രി​പ​ക്ഷം എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ച് കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ, സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

india

സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Published

on

തമിഴ്നാട്ടിലെ സേലത്തുണ്ടായ ബസ് അപകടത്തിൽ ആറ് മരണം. 50 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഹെയർപിൻ വളവിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Continue Reading

Trending