ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ എട്ടുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

ഇന്ത്യാനപോളിസില്‍ അമേരിക്കന്‍ കമ്പനിയായ ഫെഡക്‌സ് കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ് വെടിവെയ്പ് ഉണ്ടായത്. ഫെഡക്‌സിലെ ജീവനക്കാര്‍ക്ക് നേരെയാണ് നിറയൊഴിച്ചത്. എട്ടുപേര്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് വെടിയേറ്റതായും ഇന്ത്യാന പൊലീസ് സ്ഥിരീകരിച്ചു.